|
|
|
|
|
| സ്‌കൂളില്‍ കളിക്കുന്നതിനിടെ എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു: ദുരന്തമായത് കെട്ടിടത്തിനു മുകളിലെ വൈദ്യുതി കമ്പി |
|
കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ആണ് മരിച്ചത്. സ്‌കൂളിലെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മിഥുന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. വിളന്തറ സ്വദേശിയാണ് മിഥുന്‍.
രാവിലെ എട്ടരയോടെയാണ് സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കുശേഷമാണ്. അതിനു മുന്‍പായി കുട്ടികള്‍ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിനു മുകളിലേക്ക് വീണു. ഇതെടുക്കാന്‍ കയറിയപ്പോള്‍ ഷോക്കേറ്റെന്നാണ് കൂടെയുള്ള കുട്ടികള്‍ പറഞ്ഞത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷെഡ്ഡിന് സമീപത്തുകൂടെ പോകുന്ന ലൈന്‍ മാറ്റാന്‍ നേരത്തെ തന്നെ |
|
Full Story
|
|
|
|
|
|
|
| നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കല്‍ നീട്ടിവെച്ചത് എന്ന വിവരം ആശ്വാസജനകം, കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി |
|
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള കൂടുതല്‍ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് |
|
Full Story
|
|
|
|
|
|
|
| വിപഞ്ചിക ജീവനൊടുക്കിയതിനു പിന്നാലെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായി: മരണകാരണം അന്വേഷിക്കാന്‍ പോലീസും സൈബര്‍ സെല്ലും |
|
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത സംഭവം പൊലീസിന്റേയും സൈബര്‍ സെല്ലിന്റേയും അന്വേഷണം. ആത്മഹത്യാ പ്രേരണയും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കുണ്ടറ പൊലീസ് കേസെടുത്തു. ഭര്‍ത്താവ്, ഭര്‍തൃപിതാവ്, ഭര്‍ത്താവിന്റെ സഹോദരി എന്നിവര്‍ കുറ്റാരോപിതര്‍. വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
മരണശേഷം വിപഞ്ചികയുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കലെന്ന നിഗമനത്തിലാണ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണം. ഭര്‍ത്താവ് നിതീഷില്‍ നിന്നു പീഡനമേറ്റതിന്റെ ചിത്രങ്ങളും ശബ്ദം സന്ദേശങ്ങളും വിപഞ്ചിക മരണത്തിനു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവയൊക്കെ ഡിജിറ്റല്‍ തെളിവായി പൊലീസിന് നല്‍കിയിട്ടുമുണ്ട്. |
|
Full Story
|
|
|
|
|
|
|
| ഗോവ ഗവര്‍ണറായിരുന്ന അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി |
|
തെലുങ്കുദേശം പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗവര്‍ണര്‍. രാഷ്ട്രപതി ഭവനില്‍നിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ ഗവര്‍ണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണറെയും മാറ്റിയിട്ടുണ്ട്. ആഷിം കുമാര്‍ ഘോഷാണ് പുതിയ ഹരിയാന ഗവര്‍ണര്‍. ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി കവീന്ദര്‍ ഗുപ്തയെ നിയമിച്ചു. |
|
Full Story
|
|
|
|
|
|
|
| പല്ലിന്റെ പോടടപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ആളുകള്‍ കേരളത്തില്‍ വരുന്നുണ്ട്: വിദേശത്ത് ചികിത്സ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം - മന്ത്രി |
|
രണ്ട് പല്ലിന്റെ പോടടപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് വിമാനം പിടിച്ച് ആളുകള്‍ കേരളത്തില്‍ വരുന്നുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. വിദേശ രാജ്യത്തെ ചികിത്സാ ചെലവ് നോക്കുകയാണെങ്കില്‍ വിമാന ടിക്കറ്റും പിന്നെ മിച്ചവും വരുമെന്നും കെ എന്‍ ബാലഗോപാല്‍. വിദേശരാജ്യങ്ങളില്‍ ചികിത്സ ലഭിക്കണമെങ്കില്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ നമ്മുടെ ആരോഗ്യ രംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ വെച്ച് പൂച്ച മാന്തിയ തന്റെ ഒരു സുഹൃത്തിന്റെ കുട്ടിയുമായി ആ കുടുംബം വാക്‌സിനെടുക്കാന്‍ കേരളത്തിലാണ് വന്നതെന്നും മന്ത്രി ആലപ്പുഴയില്‍ |
|
Full Story
|
|
|
|
|
|
|
| കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്: ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ടയാളാണ് സദാനന്ദന്‍ മാസ്റ്റര്‍ |
|
കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയായ സി സദാനന്ദന്‍ മാസ്റ്റര്‍ നിലവില്‍ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.ഇതോടെ കേരളത്തില്‍ നിന്നും നിലവില്‍ രാജ്യ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷയെ 2022 ല്‍ നാമ നിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
1994-ല്‍ സിപിഎം ആക്രമണത്തില്‍ സദാനന്ദന്‍ മാസ്റ്ററുടെ രണ്ടു കാലുകളും മുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു. കൃത്രിമക്കാലുകള്‍ കൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ |
|
Full Story
|
|
|
|
|
|
|
| പ്രധാനമന്ത്രി നമീബിയയില്‍: ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാട് സാങ്കേതികവിദ്യ ഇനി നമീബിയയിലും |
|
വിഭവസമൃദ്ധമായ ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നു. സാങ്കേതികവിദ്യ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം, സുരക്ഷ എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് മോദിയുടെ സന്ദര്‍ശനം ഒരു പ്രോത്സാഹനമാകും. നമീബിയയില്‍ ഈ വര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്(യുപിഐ) പുറത്തിറക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നമീബിയ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം. പ്രധാനമന്ത്രി മോദിയും നമീബിയന്‍ പ്രസിഡന്റ് നെതുംബോ നന്ദി-ന്‍ഡൈത്വയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, |
|
Full Story
|
|
|
|
|
|
|
| അമിത്ഷാ കേരളത്തിലേക്ക്: ആഭ്യന്തരമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്ത്; മടങ്ങുംവഴി കണ്ണൂരിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും |
|
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വെള്ളിയാഴ്ച കേരളത്തിലെത്തും. 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാല് മണിയോടെ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി രാത്രിയോടെ ഡല്‍ഹിക്ക് പോകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാര്‍തുഡല പ്രതിനിധികളുടെ യോഗത്തില്‍ 'കേരളം മിഷന്‍ 2025' അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന സംഘടനാതല പ്രചാരണത്തിന് ഇതോടെ ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാര്‍ഡ് പ്രതിനിധികള്‍ സമ്മേളനത്തില്‍ |
|
Full Story
|
|
|
|
| |