Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിന്റെ ഇപ്പോഴത്തെ ധനസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം പുറത്തിറക്കുന്നു: പ്രത്യേക സമിതി രൂപീകരിച്ചു
Text By: UK Malayalam Pathram
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ എം ചന്ദ്രശേഖറാണ് സമിതി അധ്യക്ഷന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഡോ. കെ എം ചന്ദ്രശേഖര്‍ സമിതിയുടെ ചെയര്‍മാനും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കണ്‍വീനറുമാണ്. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സിഡിഎസ് ഡയറക്ടര്‍ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍.
കേരളത്തിലെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണെന്നും വിശദമായി പഠിച്ച് ധവളപത്രം പുറത്തിറക്കി ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാലംഗ സമിതി രൂപീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു അഞ്ച് ഇന്ദിരാ ഗ്യാരന്റികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ഭാരിച്ച സാമ്പത്തിക ബാധ്യത വരുമെന്നാണ് വിലയിരുത്തല്‍.
 
Other News in this category

 
 




 
Close Window