Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമലയിലെ നെയ്യ് വില്‍പ്പന: ക്രമക്കേട് നടത്തിയത് സുനില്‍ കുമാര്‍ പോറ്റി; അറസ്റ്റിലായത് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍
Text By: UK Malayalam Pathram
ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സുനില്‍ കുമാര്‍ പോറ്റി അറസ്റ്റില്‍. മൊത്തം 33 പ്രതികളുള്ള കേസില്‍ 13-ാം പ്രതിയാണ് സുനില്‍കുമാര്‍ പോറ്റി. വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട വിജിലന്‍സ് ഓഫീസിലെ ചോദ്യം ചെയ്യലിലാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ആടിയ ശിഷ്ടം നെയ് വിതരണത്തിന്റെ ചുമതലക്കാരന്‍ ആയിരുന്നു. 80,000ത്തിലധികം നെയ് പാക്കറ്റുകള്‍ വിറ്റ വകയില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. ഈ വില്പനയുടെ തുക ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.
ശബരിമയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ജനുവരി മാസം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ശക്തമായ നിരീക്ഷണങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
പോലീസ് സൂപ്രണ്ട് മഹേഷ് കുമാര്‍ ആണ് പ്രത്യേക സംഘത്തിന്റെ തലവന്‍.
 
Other News in this category

 
 




 
Close Window