Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
ഇന്ത്യ/ കേരളം
  11-08-2025
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന നടത്തിയ മന്ത്രി രാജിവച്ചു
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പരസ്യ പ്രസ്താവനയ്ക്കു പിന്നാലെ കര്‍ണാടക സഹകരണ മന്ത്രി കെ എന്‍ രാജണ്ണ രാജിവെച്ചു.
അന്ന് വോട്ടര്‍ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോള്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും, ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രാജണ്ണ പറഞ്ഞു. ഇതോടെ കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണ, വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ പാര്‍ട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
രാജണ്ണയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട്
Full Story
  06-08-2025
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്
രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ടിയാന്‍ജിന്‍ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്സിഒ ഉച്ചകോടിയില്‍ ചര്‍ച്ചയാകുക.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജൂണില്‍ എസ്സിഒ മന്ത്രിതല യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. 2020ലെ ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നത്. 2019ലായിരുന്നു ഏറ്റവും ഒടുവില്‍ അദ്ദേഹം ചൈന സന്ദര്‍ശിച്ചത്. ഉച്ചകോടിയ്ക്കിടെ മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും അനൗദ്യോഗിക
Full Story
  06-08-2025
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് ഫൈന്‍ ചുമത്തി അമേരിക്ക: ചുമത്തിയത് 25% അധിക തീരുവ
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25% അധിക തീരുവ കൂടി ചുമത്തി. ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ''ഇന്ത്യന്‍ ഭരണകൂടം നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യന്‍ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി,'' ട്രംപ് ഉത്തരവില്‍ പറഞ്ഞു. ഇതോടെ ഇന്ത്യക്കെതിരെ യുഎസ് ചുമത്തിയ അധിക തീരുവ 50 ശതമാനമായെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ 30 ന് , ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 25% തീരുവയും അധിക പിഴയും ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2022 മുതല്‍ യുക്രെയ്നുമായി യുദ്ധം ചെയ്യുന്ന റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ട്രംപ് ഇന്ത്യയെ
Full Story
  05-08-2025
ചേര്‍ത്തലയിലെ സെബാസ്റ്റ്യന്റെ പുരയിടത്തില്‍ മനുഷ്യന്റെ അസ്ഥിക്കഷണങ്ങള്‍: കാണാതായ 4 സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം
നാല് സ്ത്രീകളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പ്രതിയെന്ന്? സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ (68) വീട്ടുവളപ്പില്‍നിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള 20ഓളം അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെടുത്തു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍, വാരനാട് വെളിയില്‍ ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ, ചേര്‍ത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിപ്പുറം ചെങ്ങുംതറ സി എം സെബാസ്റ്റ്യന്റെ വീട്ടില്‍ തിങ്കളാഴ്ച നടന്ന തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.
വീട്ടിനുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കര്‍ പുരയിടത്തിലെ വീടിന്റെ പിന്നിലെ കാട് വെട്ടിത്തെളിച്ച്
Full Story
  05-08-2025
ഉത്തരാഖണ്ഡില്‍ ഒരു മല ഇടിഞ്ഞിറങ്ങി വീടുകള്‍ മൊത്തം ഒലിച്ചു പോയി: മേഘവിസ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായി
ഉത്തരാഖണ്ഡില്‍ വന്‍മേഘസ്‌ഫോടനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും നാലു പേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് സംഭവം.
Watch Video:

ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ഷിലിലെ കരസേനയുടെ ക്യാമ്പിലേക്ക് ഇവിടെ നിന്നും കുറഞ്ഞത് നാല് കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.
അതിനാല്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായ ഉടനെ സൈന്യത്തിന്റെ 150 പേര്‍ അടങ്ങുന്ന സംഘം 10 മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തി
Full Story
  01-08-2025
കലാഭവന്‍ നവാസ് അന്തരിച്ചു: ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
നടനും മിമിക്രി കലാകരനുമായ കലാഭവന്‍ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ വൃന്ദാവന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സിനിമാ നടനായ അബൂബക്കര്‍ ആണ് പിതാവ്.
പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കര്‍, ട്വന്റിഫോര്‍ ന്യൂസിലെ വീഡിയോ എഡിറ്റര്‍ നിസാം എന്നിവര്‍ സഹോദരങ്ങളാണ്. രഹനയാണ് ഭാര്യ.

മുറിയില്‍ മാറ്റാരുമില്ലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ റൂമിലെത്തി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. നാടക,
Full Story
  30-07-2025
ഇന്ത്യയ്ക്ക് മേല്‍ 25% അധിക തീരുവ ചുമത്തി അമേരിക്ക;ദേശീയ താല്പര്യം സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയ്ക്ക് മേല്‍ 25% അധിക തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പില്‍ പ്രതികരണവുമായി ഇന്ത്യ. ട്രംപിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടു. അതിന്റെ പ്രത്യാഘാതങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇന്ത്യ പ്രതികരിച്ചു.
ദേശീയ താല്പര്യം സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും കേന്ദ്രം അറിയിച്ചു.

മാസങ്ങളായി ഇന്ത്യയും യുഎസും ന്യായവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തുകയാണ്. കാരറിനായി ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം പഠിക്കുകയാണെന്നും ഇരുപക്ഷത്തിനും ഗുണകരമായ
Full Story
  30-07-2025
അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം കിട്ടിയില്ല: എന്‍ഐഎ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശം
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ജയില്‍ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ സെഷന്‍സ് കോടതി, ബിലാസ്പൂരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.
Full Story
[59][60][61][62][63]
 
-->




 
Close Window