സമാധി വിവാദത്തെ തുടര്‍ന്ന് കല്ലറ തുറന്നു പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം പുതിയ കല്ലറയില്‍ വീണ്ടും സംസ്‌കരിച്ചു. ഹൈന്ദവ ആചാരപ്രകാരം സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ സമാധി ചടങ്ങുകളില്‍ ഗോപന്‍ സ്വാമിയുടെ രണ്ട് മക്കളും പങ്കെടുത്തു.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാമജപ ഘോഷയാത്രയായിട്ടാണ് പുതിയ കല്ലറയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാന്‍ പൊളിച്ചുമാറ്റിയ കല്ലറയെക്കാള്‍ വലിയ കല്ലറയാണ് പുതുതായി നിര്‍മ്മിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു മൃതദേഹം നാമജപ ഘോഷയാത്രയായി സംസ്‌കാര സ്ഥലത്തേക്ക് എത്തിച്ചത്.ചെങ്കല്‍ ക്ഷേത്രത്തിലെ സന്യാസിമാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വി.എസ്.ഡി.പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് രണ്ടാം സമാധി ചടങ്ങുകള്‍ വിപുലമാക്കിയത്. |