Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എറണാകുളത്ത് കൂട്ടക്കൊലപാതകം;ഒരു കുടുംബത്തിലെ മൂന്നു പേര്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടു
Text By: Reporter, ukmalayalampathram
എറണാകുളം ചേന്ദമം?ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കൊലപാതകത്തില്‍ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മൂന്ന് കേസുകളില്‍ പ്രതിയായ ഋതു 2022 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. നോര്‍ത്ത് പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വടക്കേക്കര സ്റ്റേഷനിലെ എസ് ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

നാല് പേരെയും ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും ദേഹത്തും പല വട്ടം അടിച്ചു. ഋതു കൈയ്യില്‍ കത്തി കരുതിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പോയത് ജിതിന്റെ ബൈക്കുമായിട്ടായിരുന്നു. ഇതിനിടെയാണ് വടക്കേക്കര എസ്‌ഐ പ്രതിയെ പിടികൂടുന്നത്. പിന്നീട് ആക്രമണ വിവരം ഇയാള്‍ എസ്‌ഐയോട് വിശദീകരിക്കുകയുമായിരുന്നു.
 
Other News in this category

 
 




 
Close Window