Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തിയ യുവാക്കള്‍ കേരളത്തിലെ 72 പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്
Text By: Reporter, ukmalayalampathram
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് 72 പേരെന്നും റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡും മറ്റ് ആവശ്യമായ രേഖകളുമെല്ലാം ഇവര്‍ക്ക് സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ പറയുന്നു. മാത്രമല്ല വ്യക്തമായി മലയാളം സംസാരിക്കുന്നവരുമാണ് ഇവര്‍. . സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ പറയുന്നു. വിവാഹലോചനയുമായി പെണ്‍കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തിയും ബ്രോക്കര്‍മാര്‍ വഴിയുമാണ് വിവാഹം നടത്തിയത്. പെണ്‍മക്കളുടെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി എത്തുന്ന അതിഥിത്തൊഴിലാളികളെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷണാണ് വിവാഹം ചെയ്ത് നല്‍തകുന്നതെന്നും യൂണിയന്‍ പറയുന്നു. കൂടാതെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലും അതിഥിത്തൊഴിലാളികള്‍ അംഗത്വം നേടി.
 
Other News in this category

 
 




 
Close Window