Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും നഷ്ടമായ മുഹമ്മദിന് യുകെയില്‍ എക്‌സിറ്റ് നിര്‍ദേശം
Text By: UK Malayalam Pathram
അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നപ്പോള്‍ ഭാര്യയേയും കുഞ്ഞിനേയും നഷ്ടമായ യുവാവിന് യുകെയില്‍ നിന്ന് എക്‌സിറ്റ് ചെയ്യാന്‍ ഔദ്യോഗിക നിര്‍ദേശം. 27 കാരനായ മുഹമ്മദ് സെത്വാലയാണ് നാടുകടത്തില്‍ നേരിടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സാഡികബാനു ടപേലിവാല, രണ്ട് വയസ്സുള്ള മകള്‍ ഫാത്തിമ എന്നിവരാണ് മറ്റ് 260 പേര്‍ക്കൊപ്പം ജൂണില്‍ നടന്ന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.
കുടുംബത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനായി അഞ്ച് വര്‍ഷം മുമ്പ് സേത്ത്വാല യുകെയിലേക്ക് താമസം മാറിയിരുന്നു. എന്നിരുന്നാലും, ഭാര്യയുമായി ബന്ധപ്പെട്ട ആശ്രിത വിസയിലായിരുന്നു അദ്ദേഹം എന്നതിനാല്‍, അവരുടെ മരണം ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് അപകടത്തിലാക്കിയിരിക്കുന്നു. വ്യക്തിപരമായ നഷ്ടം സഹിച്ച് ലണ്ടനില്‍ തന്നെ തുടരുന്നുണ്ടെങ്കിലും ഏപ്രില്‍ 22 നകം രാജ്യം വിടാന്‍ അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് ഇന്ത്യന്‍ വംശജനായ ഒരേയൊരു യുകെ പൗരനാണ്. ഇപ്പോഴിതാ ഭാര്യയും, കുഞ്ഞും എയര്‍ ഇന്ത്യ അപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലാത്ത ഒരു പിതാവ് ഇപ്പോള്‍ യുകെയില്‍ നിന്നും നാടുകടത്തില്‍ നേരിടുകയാണ്.
നാല് വര്‍ഷക്കാലമായി യുകെയില്‍ കഴിഞ്ഞുവരുന്ന മുഹമ്മദ് സെത്വാലയെ നാടുകടത്താനുള്ള നടപടികളിലാണ് അധികൃതര്‍. ഭാര്യയെയും, മകളെയും വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി ഷിഫ്റ്റ് നേരത്തെ പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു മുഹമ്മദ്. എന്നാല്‍ യാത്രക്ക് ഇറങ്ങുന്നതിന് മുന്‍പ് ഇന്ത്യയില്‍ നിന്നും പിതാവിന്റെ ഫോണ്‍ കോളാണ് തേടിയെത്തിയത്.

'ഇനിയൊന്നും ബാക്കിയില്ല. കുഞ്ഞ് പോയി, ഭാര്യയെ നഷ്ടമായി. എല്ലാം പോയി', മുഹമ്മദ് പറയുന്നു. ഡിപ്പന്റന്‍ഡ് വിസയിലായിരുന്നു ഇദ്ദേഹം യുെകയില്‍ തങ്ങിയത്. ഇതിന്റെ കാലാവധി തീര്‍ന്നതോടെ അധികൃതരുടെ കരുണ തേടിയെങ്കിലും അപേക്ഷ തള്ളി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.

2025 ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171, ബോയിംഗ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരും നിലത്തുണ്ടായിരുന്ന 19 പേരും അപകടത്തില്‍ മരിച്ചു. ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ദുരന്തം നേരിട്ടത്.
 
Other News in this category

 
 




 
Close Window