Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  14-06-2025
കേരളത്തില്‍ മഴ കനത്തു; ശക്തമായ കാറ്റിനു സാധ്യതെന്നു മുന്നറിയിപ്പ്: 5 ദിവസത്തേക്ക് അലേര്‍ട്ട്
അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളില്‍ റെഡ് അലര്‍ട്ടും 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. സംസ്ഥാനത്ത് ശക്തമായ മഴ നിലനില്‍ക്കുന്ന സഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട്
Full Story
  13-06-2025
ഷീല സണ്ണിയെ കുടുക്കിയത് അടുത്ത ബന്ധു: കസ്റ്റഡിയിലായത് മരുമകളുടെ സഹോദരിയെന്നു റിപ്പോര്‍ട്ട്
ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണ് കസ്റ്റഡിയിലുള്ളത്. യുവതിയെയും അന്വേഷണസംഘം കേസില്‍ പ്രതിചേര്‍ത്തിരുന്നു. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ഇവര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ. വ്യാജ ലഹരിക്കേസില്‍ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടര്‍ന്ന് ദുബായിലേയ്ക്ക് കടക്കുകയായിരുന്നു. യുവതിയെ നാളെ കേരളത്തിലെത്തിക്കും.
ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് വച്ചത് ലിവിയ ജോസ് ആണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് നേരത്തെ
Full Story
  12-06-2025
തകര്‍ന്നത് എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനം: വിശ്വസിക്കാന്‍ കഴിയാതെ വ്യോമയാന യാത്രക്കാര്‍
അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ തകര്‍ന്നു വീണത് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ171 ഡ്രീംലൈനര്‍ വിമാനം. പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നത്.
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസിന്റെ വീട്ടില്‍ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പങ്കുവെച്ചു. എയര്‍ഹോസ്റ്റസ് നഗന്തോയ് ശര്‍മ്മ കോങ്‌ബ്രൈലറ്റ്പമിന്റെ കുടുംബാംഗങ്ങള്‍ അപകട വിവരം അറിഞ്ഞ് ദുഃഖം പങ്കുവെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നഗന്‍തോയ് ശര്‍മ്മയുടെ കുടുംബാംഗങ്ങള്‍ ചുവന്ന ടൈലുകള്‍ പാകിയ തറയില്‍ ഒത്തുകൂടുന്നതും അപകടത്തെക്കുറിച്ച് അറിഞ്ഞ് പരസ്പരം വിലപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കുടുംബാംഗങ്ങള്‍ തറയില്‍ മുട്ടുകുത്തി ഇരുന്ന് കൊണ്ട്
Full Story
  12-06-2025
വിമാനം ഇടിച്ചിറങ്ങിയത് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷണ സമയം ആയതിനാല്‍ കൂടുതല്‍ മരണം ഒഴിവായി
വിമാനം ഇടിച്ചിറങ്ങിയ കോളേജ് ഹോസ്റ്റലില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നാല് മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചത്. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണത് ബി.ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ചുപേര്‍ വെന്തുമരിച്ചു. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം ഹോസ്റ്റല്‍ പരിസരത്തേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ഡോക്ടര്‍മാരുടെ താമസസ്ഥലങ്ങള്‍ക്കും വലിയ
Full Story
  10-06-2025
കെനിയയില്‍ ബസ് മറിഞ്ഞ് മരിച്ചവരില്‍ 5 പേര്‍ മലയാളികള്‍: കനത്ത മഴയില്‍ ബസ് മറിഞ്ഞെന്ന് റിപ്പോര്‍ട്ട്
കെനിയയില്‍ ബസ് അപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികള്‍.

ഗീത ഷോജി ഹോപ് ഖത്തര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ജോയല്‍,ഏബിള്‍ എന്നിവര്‍ മക്കളാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന ഷോജി ഐസക്കാണ് ഭര്‍ത്താവ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഷോജനും മകന്‍ ഏബിളും കെനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ
Full Story
  10-06-2025
ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന്‍ പോയി; അതായിരുന്നു എന്റെ കടമ: വിദേശ പര്യടനം കഴിഞ്ഞ് ശശി തരൂര്‍ നയം വ്യക്തമാക്കി
വിദേശരാജ്യങ്ങളില്‍ ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്ന് ശശി തരൂര്‍. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന്‍ പോയി അതായിരുന്നു തന്റെ കടമ, അത് താന്‍ നിറവേറ്റി.രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി നല്‍കും. പറയാനുള്ളതെല്ലാം കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കണമെന്നതായിരുന്നു ലക്ഷ്യം - ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശപര്യടനം നടത്തിയ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തിയ ശേഷം പറഞ്ഞു.

പാകിസ്താന്റെ ഒരു അജണ്ടയും ആഗോളതലത്തില്‍ നടപ്പാക്കാന്‍ ആയിട്ടില്ല. ആരും അവരെ കേള്‍ക്കാന്‍ തയ്യാറായില്ല. ഇന്ത്യ പാക് വെടിനിര്‍ത്തലില്‍ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദങ്ങളെ ശശി തരൂര്‍ തള്ളി.യു എസ് പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ആരും
Full Story
  08-06-2025
വെള്ളക്കെട്ടില്‍ നിന്നു ഷോക്കേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ യാത്രാമൊഴി: ദുരന്തം വരുത്തിയത് അനധികൃത ഫെന്‍സിങ്
നിലമ്പൂര്‍ വെള്ളക്കെട്ടയില്‍ ഷോക്കേറ്റ് മരിച്ച പതിനഞ്ചുകാരന്‍ അനന്തുവിന് കണ്ണീരോടെ നാട് വിടനല്‍കുകയാണ്. വീടിന് സമീപത്തെ കുട്ടിക്കുന്ന് ശ്മശാനത്തിലാണ് സംസ്‌കാരം. പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്നായിരുന്നു സംസ്‌കാരം.
അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.വീടിന് സമീപത്തെ
Full Story
  02-06-2025
പി.വി. അന്‍വറിന്റെ ആകെ ആസ്തി - 52 കോടിയോളം രൂപ; സ്വരാജിന്റെ ആസ്തി - 13 ലക്ഷം രൂപ, ആര്യാടന്‍ ഷൗക്കത്തിന്റ ആസ്തി - 8 കോടിയോളം രൂപ
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് 12 സ്ഥാനാര്‍ഥികള്‍. ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിനു വേണ്ടി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥിയായി മോഹന്‍ ജോര്‍ജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ ഇതാണ് നിലമ്പൂരില്‍ തെളിയുന്ന മത്സരചിത്രം.
പ്രധാന സ്ഥാനാര്‍ഥികളുടെ സ്വത്തു വിവരങ്ങള്‍ ഇങ്ങനെ:
പി.വി. അന്‍വറിന്റെ ആകെ ആസ്തി - 52 കോടിയോളം രൂപ. 20 കോടി രൂപയുടെ ബാധ്യത.
സിപിഎം സ്ഥാനാര്‍ത്ഥി സ്വരാജിന്റെ ആസ്തി - 13 ലക്ഷം രൂപ. 9 ലക്ഷം രൂപയുടെ ബാധ്യത. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റ ആസ്തി - 8 കോടിയോളം രൂപ. 72 ലക്ഷം രൂപയുടെ ബാധ്യത.
Full Story
[59][60][61][62][63]
 
-->




 
Close Window