Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇറാന്‍ യുദ്ധം ഡീസല്‍ വിലയേയും ബാധിക്കുന്നു; പ്രീമിയം പെട്രോളിന് വില കൂട്ടിയതായി കമ്പനികളുടെ അറിയിപ്പ്
Text By: UK Malayalam Pathram
പ്രീമിയം പെട്രോള്‍ വില വര്‍ധിപ്പിച്ചു. പ്രീമിയം വിഭാഗം പെട്രോളിന് 2.09-2.30 രൂപ വരെയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരും.
ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിസിഎല്ലിന്റെ പവര്‍ പെട്രോള്‍, ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്പി95 എന്നീ ബ്രാന്‍ഡ് പെട്രോളുകള്‍ക്കാണ് വില വര്‍ധിക്കുക. അതേസമയം, സാധാരണ പെട്രോളിന് വില വര്‍ധനയില്ല. മികച്ച എഞ്ചിന്‍ പെര്‍ഫോര്‍മന്‍സിനും ഉയര്‍ന്ന മൈലേജിനുമാണ് സാധാരണയായി പ്രീമിയം പെട്രോള്‍ ഉപയോഗിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം രാജ്യാന്തര എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേരാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും വാഗ്ദാനം ചെയ്ത് വിലയെ അല്‍പം താഴ്ത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ് സൗകര്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില ഇന്നലെ 120 ഡോളറിന് അടുത്തെത്തിയിരുന്നു. വിതരണം ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചതോടെയാണ് വില കുറഞ്ഞു.
 
Other News in this category

 
 




 
Close Window