Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
മലബാര്‍ ഡിസ്റ്റിലറീസ്; സര്‍ക്കാരിന്റെ ബ്രാന്‍ഡിക്ക് പേരിട്ടുവെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. മലബാര്‍ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്ക് മലബാര്‍ മിസ്ട്രി എന്ന് പേരിട്ടതായി വിവരം. മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയില്‍ ബ്രാന്‍ഡിന്റെ പേര് പ്രഖ്യാപിക്കും.
നാല്‍പതിനായിരത്തോളം പേരുകള്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തടസം കാരണം വകുപ്പ് തന്നെ പേര് നിശ്ചയിക്കുകയായിരുന്നു. ഇതിന്റെ ലേബല്‍ വര്‍ക്ക് ഉള്‍പ്പടെ ആരംഭിച്ചുവെന്നാണ് എക്സൈസില്‍ നിന്ന് ലഭിക്കുന്ന വിവരം.
 
Other News in this category

 
 




 
Close Window