Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വെളുത്തിട്ടല്ലെന്നു പറഞ്ഞ് നിരന്തരം പീഡിപ്പിച്ചപ്പോഴാണ് ഷഹാന ജീവനൊടുക്കിയത്: പരാതിയുമായി യുവതിയുടെ കുടുംബം
Text By: Reporter, ukmalayalampathram
മലപ്പുറം കൊണ്ടോട്ടി കീഴ്‌ശേരിയില്‍ നവവധുവിനെ ജീവനനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസ് (19) ആണ് ജീവനൊടുക്കിയത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശഹാന മുംതാസിനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2024 മെയ് 27 നായിരുന്നു ശഹാനയും മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും തമ്മിലുള്ള വിവാഹം.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വാഹിദ് ഗള്‍ഫിലേക്ക് പോയി. ഭര്‍ത്താവ് ഫോണിലൂടെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് ശഹാനയുടെ കുടുംബം ആരോപിക്കുന്നത്. ശഹാനയ്ക്ക് നിറം കുറവാണെന്നു പറഞ്ഞ് വാഹിദ് കുറ്റപ്പെടുത്തിയിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ഇത് തുടര്‍ന്നാണ് ശഹാന ജീവനൊടുക്കിയത് എന്നാണ് ഇവരുടെ ആരോപണം
 
Other News in this category

 
 




 
Close Window