|
|
|
|
|
| തൃശൂരില്‍ ജിഎസ്ടി വിഭാഗം നടത്തിയ റെയ്ഡില്‍ പിടികൂടിയത് 104 കിലോ സ്വര്‍ണം: വിജയം കണ്ടത് ആറു മാസത്തെ പ്ലാന്‍ |
|
'ടെറ ദെല്‍ ഓറോ'( സ്വര്‍ണ ഗോപുരം) എന്നു പേരിട്ട പരിശോധനയില്‍ പങ്കെടുത്തത് 540 ഉദ്യോഗസ്ഥരാണ്. പിടിച്ചെടുത്തതാകട്ടെ 104 കിലോ സ്വര്‍ണവും. സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ സ്വര്‍ണ്ണം പല സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തു.72 ലക്ഷം രൂപയാണ് ഒരു കിലോ സ്വര്‍ണ്ണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ സ്വര്‍ണ്ണം ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി. 1 കിലോ സ്വര്‍ണം കണക്കില്‍ പെടാതെ പിടിച്ചാല്‍ അഞ്ചു ശതമാനം വരെയാണ് പിഴ ഈടാക്കുക.
പിടിച്ചെടുത്ത സ്വര്‍ണത്തിന് 5% ശതമാനം വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വര്‍ണ്ണം ഉണ്ടോ എന്നും പരിശോധിക്കും. ജിഎസ്ടി ഇന്റലിജന്‍സിലെ 650 ഉദ്യോഗസ്ഥര്‍ വിനോദസഞ്ചാരികളായി ചമഞ്ഞാണ് തൃശ്ശൂരില്‍ റെയ്ഡിനായി പുറപ്പെട്ടത്. |
|
Full Story
|
|
|
|
|
|
|
| സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ 4നും, കലോത്സവം ജനുവരി 4നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി |
|
സ്‌കൂള്‍ കായിക മേള ഒളിപിക്‌സ് മാതൃകയിലാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. നവംബര്‍ 4 മുതല്‍ 11 വരെയാണ് കായിക മേള നടക്കുക. എറണാകുളത്ത് 17 വേദികള്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
24000 കായിക പ്രതിഭകള്‍ പങ്കെടുക്കും മേളയില്‍ പങ്കെടുക്കും. ഉദ്ഘടന വേദിയില്‍ ചലച്ചിത്ര താരം മമ്മൂട്ടിയെത്തും. സമ്മാനദാനം മുഖ്യമന്ത്രി നിര്‍വഹിക്കും. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ഏവര്‍റോളിംഗ് ട്രോഫി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്‌കൂള്‍ കായികമേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലും കായിക മേള നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയാണ് മേള നടത്താന്‍ തീരുമാച്ചിരിക്കുന |
|
Full Story
|
|
|
|
|
|
|
| ജയിലില്‍ വാനരന്‍മാരായി അഭിനയിച്ച തടവുകാര്‍ സീതാദേവിയെ അന്വേഷിച്ചു പോകുന്നതായി ഭാവിച്ച് ജയില്‍ചാടി |
|
രാമായണത്തിലെ വാനരന്‍മാരായി അഭിനയിച്ച തടവുകാര്‍ സീതാദേവിയെ അന്വേഷിച്ചു പോകുന്നതായി ഭാവിച്ച് ജയില്‍ചാടി. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പങ്കജ്, വിചാരണ തടവുകാരന്‍ രാജ്കുമാര്‍ എന്നിവരാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലാ ജയിലിലെ സ്റ്റേജ് പരിപാടികള്‍ക്കിടെ രക്ഷപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തടവുകാര്‍ രക്ഷപ്പെട്ടതായി കണ്‍ട്രോള്‍ റൂമില്‍നിന്ന് പുലര്‍ച്ചെയാണ് സന്ദേശം ലഭിച്ചതെന്ന് ഹരിദ്വാര്‍ സീനിയര്‍ എസ്പി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ തിരച്ചില്‍ നടന്നുവരുന്നതായി അധികൃതര്‍ പറഞ്ഞു. ജയിലിലെ നിര്‍മാണ ജോലികള്‍ക്ക് കൊണ്ടുവന്ന ഏണി ഉപയോഗിച്ചാണ് രണ്ടുപേരും രക്ഷപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. |
|
Full Story
|
|
|
|
|
|
|
|
|
| എറണാകുളത്ത് മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ അധ്യാപിക മര്‍ദ്ദിച്ച സംഭവത്തില്‍ പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് |
|
മട്ടാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കിഡ്സ് പ്ലേ സ്‌കൂളിനാണ് നോട്ടീസ് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഇതിന്റെ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് കെ.ഇ.ആര്‍. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകള്‍ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി |
|
Full Story
|
|
|
|
|
|
|
| ഓണം ബംപര്‍ ലോട്ടറി 25 കോടി കിട്ടിയ ഭാഗ്യവാന്‍ അല്‍ത്താഫ് |
|
തിരുവോണം ബംപര്‍ ഭാഗ്യശാലി അല്‍ത്താഫ്. 25 കോടി രൂപയാണ് സമ്മാനം. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. വയനാട് വിറ്റ ടിക്കറ്റാണ് അല്‍ത്താഫ് എടുത്തത്. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. പനമരത്തെ എസ് ജെ ലക്കി സെന്ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്ററിലെ ഏജന്റ്. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക.
ഓണ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു |
|
Full Story
|
|
|
|
|
|
|
| ഭാവിയുടെ തലവര മാറ്റി വരയ്ക്കാന്‍ കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് തുടക്കം നല്‍കിയ രണ്ട് ഗവേഷകക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം. |
|
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു. യു എസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് നൊബേല്‍ അക്കാദമി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഫിസിക്സിന്റെ പിന്തുണയോടെയാണ്, നിര്‍മിത ന്യൂറല്‍ ശൃംഖലകളെ പരിശീലിപ്പിച്ചെടുക്കാന്‍ ഇവര്‍ വഴികണ്ടെത്തിയത്. യു എസില്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീല്‍ഡ്. കാനഡയില്‍ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ |
|
Full Story
|
|
|
|
|
|
|
| നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് |
|
ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ത്തവണ ഒക്ടോബര്‍ പത്താം തീയതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.
പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 വെള്ളിയാഴ്ച കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. |
|
Full Story
|
|
|
|
| |