Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ താമസിക്കാം, ജോലി ചെയ്യാം: ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
Text By: Team ukmalayalampathram
ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസയ്ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന പദ്ധതിയാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് gov.uk വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഈ വീസയ്ക്കായി എല്ലാ അപേക്ഷകരും ബാലറ്റില്‍ പ്രവേശിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2024 ഉച്ചയ്ക്ക് 1:30 വരെയാണ്.വിസയ്ക്ക് അപേക്ഷിക്കുന്നവര്‍
വീസ അപേക്ഷിക്കുന്നതിനായ്, യുകെ സര്‍ക്കാര്‍ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം വീസ ലഭിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് യുകെയില്‍ 2 വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു.


അപേക്ഷകന്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. യുകെയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയില്‍ അപേക്ഷകന് കുറഞ്ഞത് 18 വയസ് ഉണ്ടായിരിക്കണം. അപേക്ഷകന് ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

യുകെയില്‍ ജീവിക്കാനായ് അപേക്ഷകന് 2,530 യുകെ പൗണ്ട് സേവിങ്‌സായ് ഉണ്ടായിരിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് അപേക്ഷകര്‍ ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കണം. ഈ സ്‌കീമിലോ അല്ലെങ്കില്‍ യൂത്ത് മൊബിലിറ്റി സ്‌കീമിന് കീഴിലോ ഇതിനകം യുകെയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ വീസക്ക് അര്‍ഹതയില്ല.

ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നതിനായ് പേര്, ജനനത്തീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ ചെയ്ത ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. ബാലറ്റ് അപേക്ഷകള്‍ അവസാനിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നു. ബാലറ്റില്‍ പ്രവേശിക്കുന്നതിന് ഫീസ് ഇല്ലെങ്കിലും വീസയ്ക്ക് അപേക്ഷിക്കുന്നതിനായ് 298 പൗണ്ട് നല്‍കണം. അപേക്ഷകര്‍ അവരുടെ വീസ അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഉള്‍പ്പെടെയുള്ള ഫീസ് അടയ്ക്കുകയും ഇമെയില്‍ ലഭിച്ച തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ബയോമെട്രിക്‌സ് നല്‍കണം.
 
Other News in this category

 
 




 
Close Window