ഓരോ വര്‍ഷവും യുകെ ബോര്‍ഡര്‍ കടന്നു പോകുന്നവര്‍ക്കായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ ഒഴികെ മറ്റെല്ലാവരും ഇവിടെ വരുന്നതിന് മുന്‍പായി യാത്ര ചെയ്യുന്നതിനുള്ള അനുമതി എടുത്തിരിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.
ഇത് ഇലക്ട്രോണിക് ഓഥറൈസേഷന്‍ വഴിയോ അല്ലെങ്കില്‍ ഇവിസ വഴിയോ ആകാം. ബ്രിട്ടനിലേക്കുള്ള ഒട്ടുമിക്ക ഒഴിവുകാല യാത്രക്കാര്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഇപ്പോള്‍ ഒരു വിസ ആവശ്യമില്ല. എന്നാല്‍, ഏപ്രില്‍ രണ്ടിന് ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ഐറിഷ് പൗരന്മാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഇടിഎ ആവശ്യമായി വരും.
ഇടിഎ സംവിധാനം, മുഴുവന്‍ വിദേശികള്‍ക്കും ബാധകമാക്കുക വഴി ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വലിയൊരു പരിധി വരെ തടയാനാവും എന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍, ഹീത്രൂ വിമാനത്താവളാധികൃതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇടിഎ ആവശ്യമാണ് എന്ന നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി യുകെ ഇ ടി ആപ്പ് വഴിയോ, സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്. |