|
|
|
|
|
| ജന്മം നല്‍കിയതിനുള്ള ശിക്ഷ ഞന്‍ നടപ്പാക്കി - കോഴിക്കോട് സ്വന്തം അമ്മയെ വെട്ടിക്കൊന്ന 24 വയസ്സുകാരന്റെ മൊഴി |
|
കോഴിക്കോട് താമരശ്ശേരി വേനക്കാവില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്ന സംഭവത്തില്‍ മകന്റെ മൊഴി പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷ താന്‍ നടപ്പാക്കി എന്നാണ് മകന്‍ ആഷിഖ് പറഞ്ഞത്. നാട്ടുകാര്‍ പിടികൂടി ആഷിഖിനെ പൊലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ ആയിരുന്നു പ്രതി ഇക്കാര്യം പറഞ്ഞത്. താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയിപ്പോള്‍. ലഹരിക്കടിമയായതിനാല്‍ ഇയാളുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹമിപ്പോള്‍.
അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെയാണ്( 53) ഏക മകനായ ആഷിഖ് (24) കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകന്‍ ആഷിഖും സഹോദരി സക്കീനയുടെ |
|
Full Story
|
|
|
|
|
|
|
| ഉത്തര്‍പ്രദേശിലെ മഹാകുംഭമേളയ്ക്കിടെ ഗ്യാസ് സ്റ്റൗ പൊട്ടിച്ചെറിച്ച് വന്‍ അഗ്നിബാധ |
|
മഹാകുംഭമേളയില്‍ ക്ലാസിക്കല്‍ പാലത്തിന് താഴെയുള്ള സെക്ടര്‍ 19 ഏരിയയില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ട്. സെക്ടര്‍ 16ല്‍ സ്ഥിതി ചെയ്യുന്ന ദിഗംബര്‍ അനി അഖാരയില്‍ വൈകിട്ട് നാലോടെ പ്രസാദം ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്താണ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തമുണ്ടായത്.
3 ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്ന് സൂചന. ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംഭവ സ്ഥലത്തേക്ക് നിരവധി ഫയര്‍ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ടെന്റുകളില്‍ സൂക്ഷിച്ചിരുന്ന മൂന്ന് |
|
Full Story
|
|
|
|
|
|
|
| ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന എമര്‍ജന്‍സി നാളെ റിലീസ് ചെയ്യുന്നു |
|
സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ 'എമര്‍ജന്‍സി' നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ് . കങ്കണ റണൗട്ടിന്റെ രാഷ്ട്രീയ ചിത്രമാണ് എമര്‍ജന്‍സി. ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന സിനിമയാണ് എമര്‍ജന്‍സി. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കി. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.
കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കങ്കണ തന്നെയാണ് സംവിധാനം ചെയ്തത്. 1975-ല്‍ |
|
Full Story
|
|
|
|
|
|
|
| എറണാകുളം സ്വദേശി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജി |
|
പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാര്‍ശ ചെയ്തത്.
എറണാകുളം ആലുവ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍.
2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളില്‍ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം |
|
Full Story
|
|
|
|
|
|
|
| ഒരു വൈദികന്റെ 41 ലക്ഷം നേഹ കൊണ്ടുപോയി: ഫോണ്‍കെണിയില്‍ പുരോഹിതന്റെ മാനം പോയി |
|
വീഡിയോ കോള്‍ വിളിച്ചപ്പോള്‍ വൈദികന്‍ വര്‍ത്തമാനം പറഞ്ഞു. പിന്നീട് പല തവണ വൈദികനില്‍ പണം തട്ടി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു. വീഡിയോ കോള്‍ വിളിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ഇരുവരും വൈദികനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാനക്കാരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ നേഹ, സാരഥി എന്നിവരാണ് പിടിയിലായത്.
2023 ഏപ്രില്‍ മാസം മുതല്‍ പലതവണകളായി വൈദികനില്‍ പണം തട്ടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുകയാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം |
|
Full Story
|
|
|
|
|
|
|
| ശബരിമലയില്‍ മകരവിളക്ക് ജനുവരി 14ന്: തിരക്ക് നിയന്ത്രിക്കാന്‍ ഭക്തരുടെ എണ്ണം നിജപ്പെടുത്തി |
|
ജനുവരി 14നാണ് മകരവിളക്ക്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ജനുവരി 15 വരെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ജനുവരി 12 ന് 60,000, 13ന് 50,000, 14 ന് 40,000 പേര്‍ എന്ന രീതിയില്‍ വിര്‍ച്വല്‍ക്യൂവിനും ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല.
മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ജ്യോതിദര്‍ശിക്കാനായി പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് |
|
Full Story
|
|
|
|
|
|
|
| അമേരിക്കയിലെ ലോസ്ആഞ്ചലസില്‍ കാട്ടുതീ പടരുന്നു: ഓസ്‌കര്‍ പുരസ്‌കാരം സംബന്ധിച്ച തീയതികള്‍ മാറിയേക്കും |
|
ലോസ് ഏഞ്ചല്‍സിലെ ഏറ്റവും പ്രശസ്തമായ മേഖലക്ക് ഭീഷണിയായി ബുധനാഴ്ച രാത്രി ഹോളിവുഡ് ഹില്‍സില്‍ തീപിടുത്തം. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 100,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളായ ബില്ലി ക്രിസ്റ്റല്‍,മാന്‍ഡി മൂര്‍, പാരിസ് ഹില്‍ട്ടണ്‍, കാരി എല്‍വെസ് എന്നിവര്‍ക്ക് തീപിടിത്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഓസ്‌കാര്‍ നോമിനേഷന്‍ തിയതിയില്‍ മാറ്റം. നോമിനേഷനുകള്‍ ഈ മാസം 19ന് പ്രഖ്യാപിക്കും. തീരുമാനം ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ വ്യാപനത്തെ തുടര്‍ന്ന്. നേരത്തെ ജനുവരി 17നാണ് നോമിനേഷനുകള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ച് 2ന് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ നടക്കുന്ന 2025 ലെ ഓസ്‌കാര്‍ ചടങ്ങിന് കോനന്‍ ഒബ്രിയന്‍ ആതിഥേയത്വം |
|
Full Story
|
|
|
|
|
|
|
| പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍ |
|
ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയൂരിലെ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു അശോക് അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള ബാലികയെയാണ് അതിക്രമത്തിന് ഇരയാക്കിയത്. മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം.
കുട്ടിയുടെ ബന്ധു കൂടിയാണ് അറസ്റ്റിലായ അശോക് മഞ്ചി. കുറച്ചധികം നാളുകളായി ഇവര്‍ ഈ മില്ലില്‍ ജോലി ചെയ്തുവരികയാണ്. ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാള്‍ എത്തുകയും തുടര്‍ന്ന് കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നാട്ടുകല്‍ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാട്ടുകല്‍ സി ഐ ഹബീബുള്ളയും സംഘവുമാണ് |
|
Full Story
|
|
|
|
| |