|
|
|
|
|
| ക്ഷേത്ര പൂജാരികള്ക്കും പുരോഹിതര്ക്കും പ്രതിമാസം 18000 രൂപ: വമ്പന് പ്രഖ്യാപനം നടത്തി അരവിന്ദ് കേജരിവാള് |
|
ക്ഷേത്ര പൂജാരികള്ക്കും ഗുരുദ്വാരകളിലെ പുരോഹിതര്ക്കും ഓണറേറിയം നല്കും. അവര്ക്ക് പ്രതിമാസം 18000 രൂപ നല്കും. പാര്ട്ടി കണ്വീനര് അരവിന്ദ് കേജരിവാള് ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാന് യോജനയുടെ രജിസ്ട്രേഷന് ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുന് ഡല്ഹി മുഖ്യമന്ത്രി പറഞ്ഞു.
''ഇന്ന് ഞാന് ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാന് യോജന എന്നാണ്. ഇതിന് കീഴില് ക്ഷേത്രങ്ങളിലെ പൂജാരിമാര്ക്കും ഗുരുദ്വാരയിലെ ഗ്രന്ഥികള്ക്കും ഓണറേറിയം നല്കാനുള്ള വ്യവസ്ഥയുണ്ട്. പ്രതിമാസം ഏകദേശം 18,000 ഹോണറേറിയം നല്കും'' - കെജ്രിവാള് പത്രസമ്മേളനത്തില് പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| മെഡിക്കല് വിദ്യാര്ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ് കുമാറിന് പരോള് അനുവദിച്ചു |
|
സ്ത്രീധന പീഡനത്തെത്തുടര്ന്ന് ആയുര്വേദ മെഡിക്കല് വിദ്യാര്ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ് കുമാറിന് പരോള്. 30 ദിവസത്തെ പരോളാണ് ജയില് വകുപ്പ് അനുവദിച്ചിരിക്കുന്നത്. ആദ്യം നല്കിയ അപേക്ഷയില് പൊലീസ് റിപ്പോര്ട്ടും പ്രൊബേഷന് റിപ്പോര്ട്ടും കിരണിന് എതിരായിരുന്നു. എന്നാല് രണ്ടാമത് നല്കിയ അപേക്ഷയില് പ്രൊബേഷന് റിപ്പോര്ട്ട് അനുകൂലമായും പൊലീസ് റിപ്പോര്ട്ട് പ്രതികൂലമായും വന്നു. പിന്നീട് അപേക്ഷ ജയില് മേധാവി പരിഗണിക്കുകയും 30 ദിവസത്തെ പരോള് അനുവദിക്കുകയായിരുന്നു. കേസില് പത്ത് വര്ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡീഷണല് സെഷന്സ് കോടതി വിധിച്ചത്. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള് അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാന് പാടില്ല, വിസ്മയയുടെ |
|
Full Story
|
|
|
|
|
|
|
| സൗത്ത് കൊറിയയില് വിമാനം തകര്ന്നു വീണു: 179 യാത്രക്കാര്ക്ക് ദാരുണാന്ത്യം; മാപ്പു പറഞ്ഞ് എയര്ലൈന്സ് കമ്പനി |
|
ദക്ഷിണ കൊറിയയില് വിമാനം തകര്ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വാര്ത്താ ഏജന്സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള് പുറത്തുവിട്ടത്. വിമാനം റണ്വേയില് നിന്ന് തെന്നിമാറി മതിലില് ഇടിക്കുകയായിരുന്നു. ലാന്ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന. ദാരുണാപകടത്തില് വിമാനകമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ച് തലത്താഴ്ത്തുന്നുവെന്ന് ജൈജു എയര്ലൈന്സ് വ്യക്തമാക്കി.
അപകടത്തില് രണ്ട് പേര് മാത്രമാണ് രക്ഷപെട്ടതെന്ന് സ്ഥിരീകരിച്ചു. പിന് ഭാഗമൊഴികെ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം കത്തിയമര്ന്നു. ഏതാണ്ട് 32 ഫയര് ട്രക്കുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്ത്തനത്തിനെത്തി. എങ്കിലും കൂടുതല് പേരെ രക്ഷിക്കാനായില്ല. 181 പേരാണ് വിമാനത്തില് ഉണ്ടായിരുന്നത്. 175 പേര് യാത്രക്കാനും ആറ് പേര് വിമാന |
|
Full Story
|
|
|
|
|
|
|
| ഫ്രാന്സിസ് മാര്പ്പാപ്പ വത്തിക്കാനിലെ കവാടം തുറന്നു: ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങള് |
|
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ഇരുപത്തിയഞ്ചു വര്ഷത്തിലൊരിക്കല് മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാന്സിസ് മാര്പാപ്പ തുറന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്ഷാചരണത്തിനും ഇതോടെ തുടക്കമായി.
ബത്ലഹേമിലെ കാലിത്തൊഴുത്തില് ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാര്ത്ഥനകള് നടന്നു. വിവിധ ദേവാലയങ്ങളില് നടന്ന പാതിരാ കുര്ബാനയില് ആയിരക്കണക്കിന് വിശ്വാസികള് പങ്കെടുത്തു.
എറണാകുളം സെന്റ് ഫ്രാന്സിസ് കത്തീഡ്രലില് ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തിരുപിറവി ശുശ്രൂഷകളും പ്രാര്ത്ഥനകളും നടന്നു. ലത്തീന് കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപതാ മേജര് ആര്ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ |
|
Full Story
|
|
|
|
|
|
|
| ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തില് കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു |
കിളിമാനൂര് ആലത്തുകാവ് സ്വദേശി എ.എസ് അജിന് (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിര്ദ്ദേശം കാര്യമാക്കാതെ വീട്ടില് വന്ന് വിശ്രമിക്കുകയായിരുന്നു അജിന്.തലയ്ക്ക് സ്കാന് ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. വീട്ടുകാരാണ് കിടക്കയില് അജിനെ മരിച്ച നിലയില് കണ്ടത്. തലക്ക് സ്കാന് ചെയ്ത ഡോക്ടര് വിദഗ്ധ ചികിത്സയ്ക്ക് നിര്ദ്ദേശം നല്കിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങള്ക്കിടയായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അജിന് മരത്തില് നിന്ന് വീണത്. |
|
Full Story
|
|
|
|
|
|
|
|
|
| ഹേമ കമ്മിറ്റിക്ക് മുന്നില് മൊഴി നല്കാത്തവര്ക്കും പരാതി നല്കാമെന്ന് ഹൈക്കോടതി |
|
ഹേമ കമ്മിറ്റിക്ക് മുന്നില് മൊഴി നല്കാത്തവര്ക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്കാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക് മുന്നില് മൊഴി നല്കിയവര്ക്ക് ഭീഷണി ഉണ്ടെങ്കില് അവര്ക്ക് സമീപിക്കാനായി നിയോഗിക്കപ്പെട്ട നോഡല് ഓഫീസറുടെ അധികാരപരിധി വര്ധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്ദ്ദേശങ്ങള്. പരാതികള് ഇനി മുതല് നോഡല് ഓഫീസര്ക്കും കൈമാറാം. സാക്ഷികള്ക്ക് ഭീഷണിയുണ്ടെങ്കില് നോഡല് ഓഫീസര് ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിര്ദേശിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നല്കാത്തവര്ക്കും പുതിയ പരാതികള് നോഡല് ഓഫീസര്ക്ക് മുന്നില് ജനുവരി 31 വരെ നല്കാം. |
|
Full Story
|
|
|
|
|
|
|
| കോതമംഗലം നെല്ലിക്കുഴിയില് താമസിക്കുന്ന ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം |
|
കോതമംഗലം നെല്ലിക്കുഴിയില് താമസിക്കുന്ന ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. യുപി സ്വദേശി അജാസ് ഖാന്റെ മകള് മുസ്കാനെ രാവിലെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്ട്ടത്തില് തെളിഞ്ഞു. മാതാപിതാക്കളെ കോതമംഗലം പൊലീസ് ചോദ്യം ചെയ്യുകയാണ്.
കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം യു പി സ്വദേശിനിയായ ആറുവയസ്സുകാരിയെ രാവിലെയാണ് വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന് കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നും പരിശോധിച്ചപ്പോള് ജീവന് ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ രാത്രി അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്കാനും ഇളയകുട്ടിയും വേറെ |
|
Full Story
|
|
|
|
| |