|
|
|
|
|
| 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു: നിലവിലുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യും |
ഇനി മുതല്‍ ഓസ്ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ലഭിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങളിലൊന്ന് ഓസ്ട്രേലിയയില്‍ ഡിസംബര്‍ 10 ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. പുതിയ നിയമം പ്രകാരം 16 വയസ്സന് താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണ്. ഇല്ലെങ്കില്‍ കനത്ത പിഴ അവരില്‍ നിന്ന് ഈടാക്കും. നിയമം പ്രാബല്യത്തില്‍ വന്നതോടെ ഓസ്ട്രേലിയയില്‍ ഉടനീളമുള്ള 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങളുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് മുതലായ നിരവധി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് നഷ്ടമായി. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ |
|
Full Story
|
|
|
|
|
|
|
| 62 വയസ്സുകാരനായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ ഇതാണ് |
അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി ആന്റണി അല്‍ബനീസ് മാറി. ശനിയാഴ്ച കാന്‍ബറയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് 62 വയസ്സാണു പ്രായം. തന്റെ ദീര്‍ഘകാല പങ്കാളി ജോഡി ഹെയ്ഡനെന് പ്രായം 46. ഇവര്‍ തമ്മിലാണ് വിവാഹം നടന്നത്. സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍. കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ദിനത്തില്‍ അല്‍ബനീസ് ഹെയ്ഡണിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന അഭ്യുഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ചടങ്ങിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തിയിരുന്നില്ല. തലസ്ഥാന നഗരമായ കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ 'ദി ലോഡ്ജി'ന്റെ |
|
Full Story
|
|
|
|
|
|
|
| ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി |
|
ബൗണ്‍സര്‍ എന്നെഴുതിയ ടീ ഷര്‍ട്ടും അനുചിത വേഷവിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ബൗണ്‍സര്‍മാരെ ഏര്‍പ്പാടാക്കിയതിന് എതിരെയുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ഉത്തരവ്.
കറുത്ത ബനിയനും പാന്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗണ്‍സര്‍മാര്‍ തിരക്ക് നിയന്ത്രിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ എന്‍ പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലെ സുരക്ഷയും തിരക്കുനിയന്ത്രണവും പോലീസിന്റെയും ദേവസ്വം |
|
Full Story
|
|
|
|
|
|
|
| സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു - റിനി ആന്‍ ജോര്‍ജ് |
|
ജാമ്യം നിഷേധിച്ച കോടതിവിധിക്ക് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 'ഇത് സത്യത്തിന്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നു. - രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ്.
ഒരുപാട് സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോള്‍ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എന്റെ സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു,' എന്ന് റിനി. മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി ആദ്യം പ്രതികരിച്ചത് റിനി ആയിരുന്നു.
കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, പേരുപരാമര്‍ശിക്കാതെ, ഒരു യുവ നേതാവ് മൂന്നുവര്‍ഷക്കാലം |
|
Full Story
|
|
|
|
|
|
|
| ബിഹാറില്‍ ബിജെപി വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി |
|
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ വലിയ തോതില്‍ പണം ഉപയോഗിച്ചിട്ടുണ്ട്. മസില്‍ പവര്‍ ഉപയോഗിച്ചിട്ടുണ്ട്. ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. എന്തെല്ലാം ഘടകങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു എന്നത് സ്വയം വിമര്‍ശനപരമായി മഹാസഖ്യം പരിശോധിക്കും. തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുകൊണ്ട് കൂടുതല്‍ ശക്തിയോടെ ജനങ്ങളെ സമീപിച്ച് അവരെ അണിനിരത്തി മുന്നോട്ട് പോവുക |
|
Full Story
|
|
|
|
|
|
|
| ബിഹാറില്‍ വോട്ട് കൊള്ള നടന്നു: തിരഞ്ഞെടുപ്പു ഫലം അവിശ്വസനീയം - കെ സി വേണുഗോപാല്‍ |
|
ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തോല്‍വി പരിശോധിക്കും. കോണ്‍ഗ്രസ് ഘടകകക്ഷികളുമായി സംസാരിച്ചു. തേജസ്വി യാദവുമായി സംസാരിച്ചു.
ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് 90% സ്ഥാനാര്‍ത്ഥികളും ജയിക്കുക എന്നുള്ളത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറില്‍ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്കാര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. കൃത്യമായിട്ടുള്ള വിവരശേഖരണം നടത്തുകയാണ്. ബിഹാറിലും വോട്ട് കൊള്ള നടന്നുവെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. |
|
Full Story
|
|
|
|
|
|
|
| എല്ലാ മാസവും 10 ലക്ഷം രൂപ വേണം: ഭാര്യയെ പിരിഞ്ഞ മുഹമ്മദ് ഷമിക്ക് ഉറക്കമില്ലാത്ത രാപകലുകള്‍ |
|
മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മകള്‍ക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിന്‍ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോള്‍ നിലവിലെ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് ഹസിന്‍ ജഹാന്റെ |
|
Full Story
|
|
|
|
|
|
|
| ഭാര്യയെ ഡിവോഴ്‌സ് ചെയ്തു; പൂച്ചയെ നോക്കാനുള്ള പണം ഭര്‍ത്താവ് നല്‍കണമെന്ന് കോടതി ഉത്തരവ് |
|
രണ്ട് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ബുഗ്രയും ഭാര്യ എസ്ജിയും വിവാഹം മോചിതരായി. വിവാഹമോചനത്തിന് പിന്നാലെ പൂച്ചയെ നോക്കാന്‍ മുന്‍ ഭാര്യക്ക് 10,000 തുര്‍ക്കിഷ് ലിറ(ഏകദേശം 21,064 രൂപ) നല്‍കണമെന്ന് യുവാവിന് തുര്‍ക്കിഷ് കോടതിയുടെ ഉത്തരവ്. തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയായ യെനിസാഫാക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂളിലായിരിക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് വാങ്ങിയ രണ്ട് പൂച്ചകളുടെ പരിചരണത്തിനായി പണം നല്‍കണമെന്ന് കോടതി യുവാവിനോട് ആവശ്യപ്പെട്ടു. ബുഗ്രയുമായുള്ള വിവാഹമോചന ഒത്തുതീര്‍പ്പിന്റെ ഭാഗമായി രണ്ട് വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണം എസ്ജിക്ക് ലഭിച്ചു. തുടര്‍ന്ന് പൂച്ചകളുടെ സംരക്ഷണത്തിനായി സാമ്പത്തിക സഹായം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഓരോ |
|
Full Story
|
|
|
|
| |