|
|
|
|
|
| ആദിവാസി യുവാവിനെ കാറിനൊപ്പം റോഡില് വലിച്ചിഴച്ച പ്രതികള് രണ്ടാളും പിടിയില് |
|
വയനാട് കൂടല്കടവില് ആദിവാസിയായ മധ്യവയസ്കനെ കാറിനൊപ്പം വലിച്ചിഴച്ച കേസില് ഒളിവില് പോയ രണ്ട് പ്രതികള് പിടിയില്. പനമരം സ്വദേശികളായ വിഷ്ണു, നബീല് കമര് എന്നിവരാണ് പിടിയിലായത്. കേസില് രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അര്ഷാദ്, അഭിരാം എന്നിവരാണ് നേരത്തെ കേസില് പിടിയിലായിരുന്നത്.
ഒളിവിലായിരുന്ന പ്രതികള്ക്കായി പൊലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു. ഇവര്ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിവിധ സ്ക്വാഡുകളായി പൊലീസ് ഇവര്ക്കായി തിരച്ചില് നടത്തുന്നതിനിടെയാണ് പ്രതികള് പിടിയിലായത്. നേരത്തെ പിടിയിലായിരുന്ന പ്രതികളെ കോടതി റിമാന്ഡ് ചെയ്തിരുന്നു. ഇവരെ ഈ മാസം 26 വരെയാണ് റിമാന്ഡ് ചെയ്തിരിക്കുന്നത്. കര്ണാടകയില് നിന്ന് |
|
Full Story
|
|
|
|
|
|
|
| ലോക ചെസ് ചാമ്പ്യന്പട്ടം ഏറ്റുവാങ്ങി ഡി ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യന് ഇന്ത്യക്കാരന് |
|
ലോക ചെസ് ചാമ്പ്യന്പട്ടം ഏറ്റുവാങ്ങി ഡി ഗുകേഷ്. ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തോടെയാണ് ഇന്ത്യയുടെ ഗുകേഷ് കിരീടമണിത്. 12 വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചതുരംഗക്കളിയുടെ ചാമ്പ്യന്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. പതിനാല് റൗണ്ട് നീണ്ട ക്ലാസിക്കല് ഗെയിമില് നിലവിലെ ചാമ്പ്യന് ഡിങ് ലിറനെ അട്ടിമറിച്ച് ഗുകേഷ് ചാമ്പ്യനായത്.
പതിമൂന്ന് റൗണ്ട് വരെ ഒപ്പത്തിനൊപ്പം നിന്ന ശേഷമായിരുന്നു പതിനാലാം റൗണ്ടില് അപ്രതീക്ഷിത നീക്കത്തിലൂടെ ഡി ഗുകേഷ് ലോകപട്ടം ചാര്ത്തിയത്. ലോക ചാമ്പ്യനായ ഗുകേഷിന് സമ്മാനമായി 11.45 കോടി രൂപ ലഭിക്കും. ഡിങ് ലിറന് 9.75 കോടി രൂപയും ലഭിക്കും. മൂന്ന് ജയമുള്പ്പടെ ഏഴരപ്പോയിന്റുമായാണ് ഗുകേഷിന്റെ കിരീടനേട്ടം. |
|
Full Story
|
|
|
|
|
|
|
| പ്രസ്താവന പിന്വലിക്കുന്നു; വിവാദം വേണ്ട - മന്ത്രി വി ശിവന്കുട്ടി |
|
സംസ്ഥാന സ്കൂള് കലോത്സവത്തില് അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാന് പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിന്വലിച്ച് മന്ത്രി വി ശിവന് കുട്ടി. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള് വേണ്ടെന്നും വിവാദങ്ങള് അവസാനിപ്പിക്കാന് വെഞ്ഞാറമൂടില് നടത്തിയ പ്രസ്താവന പിന്വലിക്കുകയാണെന്നും മന്ത്രി വി ശിവന്കുട്ടി വാര്ത്താസമ്മേളനത്തില് വിശദീകരിച്ചു. കലോത്സവത്തിന്റെ നൃത്താവിഷ്കാരം ആരെയും ഏല്പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവന് കുട്ടി പറഞ്ഞു.
വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിക്കിടെ സുരാജ് വെഞ്ഞാറമ്മൂട്, സുധീര് കരമന അടക്കമുള്ളവര് പങ്കെടുത്തിരുന്നുവെന്നും വി ശിവന് കുട്ടി പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| നിരോധിത സംഘടനകളുമായി ബന്ധമുള്ള 25,000 സോഷ്യല് മീയ അക്കൗണ്ടുകള് ബ്ലോക്ക് ചെയ്തു |
|
നിരോധിത സംഘടനകളുമായി ബന്ധമുള്ള കാല് ലക്ഷത്തിലേറെ സമൂഹ മാധ്യമ അക്കൗണ്ടുകള് കേന്ദ്ര സര്ക്കാര് ബ്ലോക്ക് ചെയ്തു. ഖലിസ്ഥാനി സംഘടനകള്, പിഎഫ്ഐ, LTTE തുടങ്ങിയവരുടെ അക്കൗണ്ടുകള് ആണ് ബ്ലോക്ക് ചെയ്തത്.
കഴിഞ്ഞ മൂന്ന് വര്ഷത്തിനിടെ, ഭീകര ബന്ധം കണ്ടെത്തിയ 28,079 യൂണിഫോം റിസോഴ്സ് ലൊക്കേറ്ററുകള് ആണ് കേന്ദ്ര സര്ക്കാര് ബ്ലോക്ക് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദ്ദേശം അനുസരിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്ഡ് ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ഐടി നിയമത്തിലെ ചട്ടം 69എ അനുസരിച്ചാണ് നടപടി. |
|
Full Story
|
|
|
|
|
|
|
| മലയാളി യുവാവിനെ ഹംഗറിയില് കിടപ്പുമുറിയില് മരിച്ച നിലയില് കണ്ടെത്തി |
|
കുമളി അമരാവതിപ്പാറ തൊട്ടിയില് വീട്ടില് സനല് കുമാര് (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തിയത്. ഭാര്യ റാണി. മക്കള്: ആര്യ, അശ്വിന്. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീട്ടുകാര് ഫോണില് വിളിച്ചപ്പോള് ലഭിക്കാത്തതിനെ തുടര്ന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവര് നടത്തിയ അന്വേഷണത്തില് സനലിനെ കിടപ്പ് മുറിയില് മരിച്ച നിലയില് കണ്ടെത്തുകയുമായിരുന്നു. ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണില് സംസാരിച്ചിരുന്നു. |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ 9201 സര്ക്കാര് ജോലിക്കാര് പാവങ്ങള്ക്കുള്ള പെന്ഷന് വാങ്ങുന്നതായി റിപ്പോര്ട്ട് |
|
സാമൂഹിക ക്ഷേമ സുരക്ഷാ പെന്ഷനിലെ സര്ക്കാര് തട്ടിപ്പുകാരുടെ എണ്ണം ഇനിയും ഉയരും. സര്ക്കാര് മേഖലയിലുള്ള 9201 പേര് അനധികൃത പെന്ഷന് കൈപ്പറ്റി. 2017 മുതല് 2020 വരെ 39.27 കോടി രൂപ തട്ടിപ്പിലൂടെ കൈക്കലാക്കി. 2000 മുതലുള്ള കണക്കെടുത്താല് കണക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോര്ട്ട്.
സര്ക്കാരിനെ കബളിപ്പിച്ചതില് നിന്ന് ഈ തുക തിരികെ പിടിക്കണമെന്ന് സി& എജി ശിപാര്ശ നല്കി. തട്ടിപ്പ് നടത്തിയവര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സി& എജി ശിപാര്ശ. സി& എജി റിപ്പോര്ട്ട് സമര്പ്പിച്ചത് 2023 സെപ്റ്റംബറില്. ഇതുവരെ പണം തിരികെ പിടിക്കാന് നടപടി സ്വീകരിച്ചിട്ടില്ല.
ഗസറ്റഡ് ഉദ്യോഗസ്ഥര് അടക്കമാണ് പെന്ഷന് കൈപ്പറ്റുന്നത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്മാരും പട്ടികയിലുണ്ട്. മൂന്ന് ഹയര് സെക്കന്ഡറി |
|
Full Story
|
|
|
|
|
|
|
|
|
| കന്നിയങ്കത്തില് പ്രിയങ്കാ ഗാന്ധിക്ക് 403966 വോട്ടുകളുടെ ഭൂരിപക്ഷം: ഇതു മിന്നുന്ന വിജയം |
|
വന്ഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാര്ലമെന്റിലേക്ക്. വയനാട്ടില് കന്നിയങ്കത്തില് പ്രിയങ്കാ ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടില് ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല് അവസാനം വരെ ലീഡ് നിലനിര്ത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ കുതിപ്പ്. എല്ഡിഎഫ് സ്ഥാനാര്ത്ഥി സത്യന് മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം, മണ്ഡലത്തില് എല്ഡിഎഫ് വോട്ടുകള് കുത്തനെ ഇടിഞ്ഞുവെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. 9,41096 ഇവിഎം വോട്ടുകളില് 6,12020 വോട്ടുകളും പ്രിയങ്കയ്ക്കാണ് ലഭിച്ചത്.
വയനാട്ടില് പ്രിയങ്ക ഗാന്ധിക്കു ലഭിച്ച വന് ഭൂരിപക്ഷം കോണ്ഗ്രസിന്റെ മതേതര, ജനാധിപത്യ |
|
Full Story
|
|
|
|
| |