പഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഇടുക്കി ജില്ലയിലെ തദ്ദേശ അദാലത്തില്‍ വന്ന പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.
2019ല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ളവര്‍ക്ക് വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ദമ്പതികളില്‍ ഒരാളെങ്കിലും വിദേശത്താണെങ്കില്‍ ഈ ഉത്തരവുപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നിലവിലുണ്ട്.
നഗരസഭയില്‍ കെസ്മാര്‍ട്ട് ഏര്‍പ്പെടുത്തിയതോടെ ദമ്പതികള്‍ക്ക് വീഡിയോ കെവൈസിയിലൂടെ എവിടെയിരുന്നും രജിസ്ട്രേഷന്‍ നടത്താന്‍ സൗകര്യമൊരുങ്ങി.
എന്നാല്‍ പഞ്ചായത്തുകളില്‍ ഈ സേവനം ലഭ്യമായിരുന്നില്ല. അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഇനി സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാര്‍ക്ക് മുമ്പില്‍ ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ചട്ടം ഭേദഗതിചെയ്യും. പഞ്ചായത്തുകളില്‍ കെസ്മാര്‍ട്ട് വിന്യസിക്കുന്നതുവരെ ഈ സൗകര്യം തുടരും. കെസ്മാര്‍ട്ട് വിന്യസിക്കുമ്പോള്‍ വീഡിയോ കെവൈസിയിലൂടെ രജിസ്റ്റള്‍ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങുമെന്നും മന്ത്രി പറഞ്ഞു. |