അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറില്‍ എത്തി. 13 കുട്ടികള്‍ ഉള്‍പ്പെടെ 104 ഇന്ത്യന്‍ കുടിയേറ്റക്കാരുമായാണ് യുഎസ് സൈനിക വിമാനം പറന്നിറങ്ങിയത്. പഞ്ചാബ് പോലീസും കേന്ദ്ര ഏജന്‍സികളും വിശദമായ പരിശോധന നടത്തിയ ശേഷം മടങ്ങിയെത്തിയവരെ വീടുകളില്‍ എത്തിക്കും.ലത്തും
ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട സി-17 യുഎസ് സൈനിക വിമാനം ഉച്ചയ്ക്കാണ് ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. പോലീസും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഏവരെയും സ്വീകരിച്ചത് ,യുഎസ് എംബസിയിലെ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നു.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘമാണ് രാജ്യത്ത് തിരികെ എത്തിയത്. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ 33 പേര്‍ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും , 30 പേര്‍ പഞ്ചാബ് , മൂന്ന് പേര്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനത്തും രണ്ട് പേര്‍ ചണ്ഡീഗഡില്‍ നിന്നുമുള്ളവരാണ്. സൈനിക വിമാനത്തില്‍ ഉണ്ടായിരുന്നത് 200 ഇന്ത്യക്കാര്‍ ആയിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് , എന്നാല്‍ പിന്നീട് 104 പേര്‍ മാത്രമേയുള്ളു എന്ന് സ്ഥിതീകരിക്കുകയായിരുന്നു. |