Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=114.2204 INR  1 EURO=97.0026 INR
ukmalayalampathram.com
Wed 30th Apr 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കാനഡയില്‍ ഉപരിപഠനം ഇനി വലിയ കടമ്പയാകും: സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം നിര്‍ത്തി വച്ചതായി കാനഡ
Text By: Reporter, ukmalayalampathram

സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ സ്‌കീം ആണ് അവസാനിപ്പിച്ചത്. 2018ല്‍ നല്‍കാന്‍ തുടങ്ങിയ സേവനമാണ് കാനഡ അടിയന്തരമായി അവസാനിപ്പിക്കുന്നത്. ഇത് ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യപരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് കാനഡ പറയുന്നത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കാനഡ വ്യക്തമാക്കി. നവംബര്‍ എട്ട് വരെയുള്ള അപേക്ഷകള്‍ പരിഗണിക്കും. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കാനഡയിലുള്ള ഉന്നത പഠനത്തിന് അതിവേഗം സ്റ്റഡി പെര്‍മിറ്റും വിസയും അനുവദിക്കുന്നതിനുള്ള സ്‌കീമായിരുന്നു എസ്ഡിഎസ്. ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെയുള്ള 14 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു എസ്ഡിഎസിന്റെ ഭാഗമായ പരിഗണന ലഭിച്ചിരുന്നത്. എസ്ഡിഎസിന്റെ ഭാഗമായല്ലാത്ത പരമ്പരാഗത മാര്‍ഗങ്ങളിലൂടെ അപേക്ഷിക്കുന്നവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എട്ടിലേറെ ആഴ്ചകള്‍ വേണമെങ്കില്‍ എസ്ഡിഎസ് വഴി ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് സ്റ്റഡി പെര്‍മിറ്റ് നേടിയെടുക്കാന്‍ സാധിക്കുമായിരുന്നു. ഇന്ത്യയിലെ തന്നെ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലെ ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 
Other News in this category

 
 




 
Close Window