|
|
|
|
|
|
എറണാകുളത്ത് മട്ടാഞ്ചേരിയില് മൂന്നര വയസ്സുകാരനെ അധ്യാപിക മര്ദ്ദിച്ച സംഭവത്തില് പ്ലേ സ്കൂള് അടച്ചുപൂട്ടാന് ഉത്തരവ് |
മട്ടാഞ്ചേരിയില് പ്രവര്ത്തിക്കുന്ന സ്മാര്ട്ട് കിഡ്സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നല്കാന് മന്ത്രി വി ശിവന്കുട്ടി നിര്ദ്ദേശം നല്കിയത്. സ്കൂള് പ്രവര്ത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോര്ട്ട് നല്കാനും മന്ത്രി നിര്ദ്ദേശം നല്കി. പൊതു വിദ്യാഭ്യാസ ഡയറക്ടര്ക്കാണ് ഇതിന്റെ അന്വേഷണ ചുമതല നല്കിയിരിക്കുന്നത്.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള് പ്രവര്ത്തിക്കേണ്ടത് കെ.ഇ.ആര്. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകള് പാലിക്കാതെ ചില വിദ്യാലയങ്ങള് പ്രവര്ത്തിക്കുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്കൂളാണ് മട്ടാഞ്ചേരി |
Full Story
|
|
|
|
|
|
|
ഓണം ബംപര് ലോട്ടറി 25 കോടി കിട്ടിയ ഭാഗ്യവാന് അല്ത്താഫ് |
തിരുവോണം ബംപര് ഭാഗ്യശാലി അല്ത്താഫ്. 25 കോടി രൂപയാണ് സമ്മാനം. കര്ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്ത്താഫ്. വയനാട് വിറ്റ ടിക്കറ്റാണ് അല്ത്താഫ് എടുത്തത്. കര്ണാടകയില് മെക്കാനിക്കാണ് അല്ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എന്ജിആര് ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. പനമരത്തെ എസ് ജെ ലക്കി സെന്ററില് നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്ററിലെ ഏജന്റ്. ഏജന്സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക.
ഓണ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്ക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകള്ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില് 20 പേര്ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു |
Full Story
|
|
|
|
|
|
|
ഭാവിയുടെ തലവര മാറ്റി വരയ്ക്കാന് കഴിവുള്ള ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന് തുടക്കം നല്കിയ രണ്ട് ഗവേഷകക്കാണ് ഈ വര്ഷത്തെ നൊബേല് സമ്മാനം. |
ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന് അടിസ്ഥാനമായ മെഷീന് ലേണിങ് വിദ്യകള് വികസിപ്പിച്ച രണ്ട് ഗവേഷകര് ഈ വര്ഷത്തെ ഭൗതികശാസ്ത്ര നൊബേല് പങ്കിട്ടു. യു എസ് ഗവേഷകന് ജോണ് ഹോപ്ഫീല്ഡ്, കനേഡിയന് ഗവേഷകന് ജിയോഫ്രി ഹിന്റണ് എന്നിവരാണ് പുരസ്കാരത്തിന് അര്ഹരായത്. നിര്മിത ന്യൂറല് ശൃംഖലകള് ഉപയോഗിച്ച് മെഷീന് ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്ക്കും ഈ ബഹുമതി നല്കുന്നതെന്ന് നൊബേല് അക്കാദമി വാര്ത്താക്കുറിപ്പില് പറഞ്ഞു.
ഫിസിക്സിന്റെ പിന്തുണയോടെയാണ്, നിര്മിത ന്യൂറല് ശൃംഖലകളെ പരിശീലിപ്പിച്ചെടുക്കാന് ഇവര് വഴികണ്ടെത്തിയത്. യു എസില് പ്രിന്സ്റ്റന് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീല്ഡ്. കാനഡയില് ടൊറന്റോ യൂണിവേഴ്സിറ്റിയിലെ |
Full Story
|
|
|
|
|
|
|
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര് 11ന് എല്ലാ സ്കൂളുകള്ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് |
ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര് പുറത്തിറക്കി. ത്തവണ ഒക്ടോബര് പത്താം തീയതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല് അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.
പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകള്ക്ക് ഒക്ടോബര് 11 വെള്ളിയാഴ്ച കൂടി അവധി നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. |
Full Story
|
|
|
|
|
|
|
നേപ്പാളില് കൊടുംമഴ; വെള്ളപ്പൊക്കം; മലവെള്ളപ്പാച്ചില്; 129 പേര് മരിച്ചതായി റിപ്പോര്ട്ട്: കാഠ്മണ്ഡു വഴി വിമാന യാത്ര ചെയ്യുന്നവര് ശ്രദ്ധിക്കുക |
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളില് 129 പേര് മരിച്ചു. 69 പേരെ കാണാതായി. വെള്ളക്കെട്ടില് കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സര്ക്കാര് അറിയിച്ചു. മരിച്ചവരില് 34 പേര് കാഠ്മണ്ഡു താഴ്വരയില് നിന്നുള്ളവരാണ്. നേപ്പാളില് മൂന്ന് ദിവസത്തേക്ക് സ്കൂളുകള് അടച്ചു. സര്വ്വകലാശാലകള്ക്കും സ്കൂള് കെട്ടിടങ്ങള്ക്കും കാര്യമായ കേടുപാടുകള് സംഭവിച്ചതായും വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്യുന്നു.
മോശം കാലാവസ്ഥ റോഡ് വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.സായുധ പൊലീസ് സേനയുടെയും നേപ്പാള് പൊലീസിന്റേയും കണക്കുകള് പ്രകാരം 69 പേരെ കാണാതാവുകയും 100-ലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. കാഠ്മണ്ഡു താഴ്വരയില് കനത്ത നാശനഷ്ടമുണ്ടായതായി നേപ്പാള് |
Full Story
|
|
|
|
|
|
|
ഛത്രപതി ശിവജിയുടെ പുതിയ പ്രതിമ ഉയരും; പഴയതിനേക്കാള് ഇരട്ടി വലുപ്പം; തെലവ് 20 കോടി |
ഛത്രപതി ശിവജിയുടെ പുതിയ പ്രതിമ പണിയാനൊരുങ്ങി മഹാരാഷ്ട്ര സര്ക്കാര്. പഴയ പ്രതിമയുടെ ഇരട്ടി വലുപ്പമുള്ള പുതിയ പ്രതിമയ്ക്ക് ചെലവ് കണക്കാക്കുന്നത് 20 കോടി രൂപയാണ് . സര്ക്കാര് ഇതിനായി ടെന്ഡര് ക്ഷണിച്ചു.
പ്രതിമയ്ക്ക് 100 വര്ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്നും കരാറുകാരന് 10 വര്ഷത്തേക്ക് അറ്റകുറ്റപ്പണികളും ചെയ്യണമെന്നും ടെന്ഡര് രേഖയില് പറയുന്നു. തുടക്കത്തില്, മൂന്നടി ഫൈബര് നിര്മ്മിത പ്രതിമ മാതൃക സൃഷ്ടിക്കുമെന്നും അതിനുശേഷം ആര്ട്സ് ഡയറക്ടറേറ്റില് നിന്ന് പ്രതിമയ്ക്ക് അംഗീകാരം നല്കുമെന്നും ഉദ്യോഗസ്ഥര് പറഞ്ഞു.
''ഐഐടി-ബോംബെയുടെ മാര്ഗ്ഗനിര്ദ്ദേശത്തില് മുഴുവന് പദ്ധതിയും നടപ്പിലാക്കുകയും പരിചയസമ്പന്നരായ ഏജന്സികള്ക്ക് ഈ പ്രതിമയുടെ നിര്മ്മാണ ചുമതല നല്കുകയും ചെയ്യും. |
Full Story
|
|
|
|
|
|
|
ബാംഗ്ലൂര് മലയാളികളുടെ പൂക്കളത്തില് കയറി നിന്ന് ആഘോഷം അലങ്കോലമാക്കി ഒരു യുവതി |
ബെംഗളൂരുവില് ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളം അലങ്കോലമാക്കിയ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളില് രൂക്ഷ വിമര്ശനം. നഗരത്തിലെ തന്നിസാന്ദ്രയിലെ മൊണാര്ക്ക് സെറിനിറ്റി ഫ്ലാറ്റിലാണ് സംഭവം. കുട്ടികള് ഇട്ട പൂക്കളമാണ് മലയാളിയായ സ്ത്രീ ചവിട്ടി നശിപ്പിച്ചത്.
ഫ്ളാറ്റിലെ മറ്റുള്ളവര് പറഞ്ഞിട്ടും ഇവര് പൂക്കളം അലങ്കോലപ്പെടുത്തുന്നതില് നിന്ന് പിന്മാറാന് തയാറായില്ല. ഫ്ലാറ്റിലെ അസോഷിയേഷനും യുവതിയും തമ്മിലുള്ള തര്ക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇവര്ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളില് ഉയരുന്നുണ്ട്.
'നിങ്ങ?ള് ആ കാല് അവിടെ നിന്ന് മാറ്റൂ.. പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ, ദയവായി ആ പൂക്കളത്തില് നിന്ന് ഇറങ്ങൂ'- അടുത്ത് നില്ക്കുന്നയാള് യുവതിയോട് പറയുമ്പോള് |
Full Story
|
|
|
|
|