Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അമേരിക്കയെ നിരന്തരം വിമര്‍ശിച്ച നേതാവായിരുന്നു ഖമനേയി: 30 വര്‍ഷത്തിലേറെയായി ഇറാന്റെ പരമോന്നത നേതാവ്
Text By: UK Malayalam Pathram
അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും ഖമനയി മടി കാണിക്കാറില്ല. ഇറാനെ ആക്രമിച്ചാല്‍ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വിളിച്ചുപറഞ്ഞ ഖമനയിയെ അമേരിക്കക്ക് വന്‍ തലവേദനയുണ്ടാക്കിയിരുന്നു.
1979-ലെ ഇസ്ലാമിക് വിപ്ലവത്തിലൂടെ ഷാ ഭരണകൂടത്തെ പുറത്താക്കിയ കാലത്താണ് ഖമനയി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1989-ല്‍ റൂഹുള്ള ഖൊമേനിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവായി നിയമിതനായി. തുടക്കത്തില്‍ ഭരണരംഗത്ത് അത്ര ശക്തനല്ലെന്ന് കരുതപ്പെട്ടിരുന്ന ഖമനയി, പിന്നീട് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (IRGC) അടുത്ത ബന്ധം സ്ഥാപിച്ച് ഇറാന്റെ അനിഷേധ്യ നേതാവായി മാറുകയായിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിരാളിയായിരുന്ന അദ്ദേഹം മേഖലയിലെ സായുധ ഗ്രൂപ്പുകള്‍ക്കും ഇറാന്റെ മിസൈല്‍-ആണവ പദ്ധതികള്‍ക്കും കരുത്തുപകര്‍ന്നു. 2013-ല്‍ അദ്ദേഹം അവതരിപ്പിച്ച 'ഹീറോയിക് ഫ്‌ലെക്‌സിബിലിറ്റി ' എന്ന നയതന്ത്രമാണ് 2015-ലെ ചരിത്രപരമായ ആണവ കരാറിലേക്ക് വഴിതുറന്നത്. എന്നാല്‍ 2018-ല്‍ ട്രംപ് ഈ കരാറില്‍ നിന്ന് പിന്മാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.
 
Other News in this category

 
 




 
Close Window