|
|
|
|
|
| ദുബായിയിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ പറ്റുമോ? യുവതിയെ കയ്യോടെ പൊക്കി; വന്‍ തുക പിഴയടപ്പിച്ചു |
|
ദുബായിലെ ഒരു ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണ മാല മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പിഴയും കടയ്ക്ക് നഷ്ടപരിഹാരവും ഉള്‍പ്പെടെ ആകെ 15,000 ദിര്‍ഹം (ഏകദേശം 3.5 ലക്ഷം രൂപ) നല്‍കാന്‍ ദുബായ് മിസ്ഡിമെനേഴ്സ് ആന്‍ഡ് വയലേഷന്‍സ് കോടതി കോടതി ഉത്തരവിട്ടു.
5,000 ദര്‍ഹം (ഏകദേശം 1.19 ലക്ഷം രൂപ) പിഴയും, മോഷ്ടിച്ച മാലയുടെ വില നികത്താന്‍ 10,000 ദര്‍ഹവും (ഏകദേശം 2.39 ലക്ഷം രൂപ) ചുമത്തിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാര്‍ച്ചിലാണ് മോഷണം നടന്നത്. യുവതി കടയില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മോഷണ വിവരമറിയുന്നത്.10,000 ദിര്‍ഹം വിലവരുന്ന ഒരു മാല ഡിസ്പ്ലേയില്‍ നിന്ന് നഷ്ടപ്പെട്ടതായി ഒരു |
|
Full Story
|
|
|
|
|
|
|
| രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞിനെ ലൈംഗിക അതിക്രമം നടത്തിയ 40 വയസ്സുകാരന്‍: കൊല്ലം സ്വദേശി ഷൈജു അറസ്റ്റില്‍ |
|
കൊല്ലം കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സ്‌കൂള്‍ വിട്ടുവരുന്ന വഴി മഴ നനയാതിരിക്കാന്‍ ബസ് സ്റ്റോപ്പില്‍ കയറി നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ആറ്റുപുറം സ്വദേശിയായ ഷൈജു (40) ആണ് അറസ്റ്റിലായത്.
രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയതിന് ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി നിന്നപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അടുത്തേക്ക് വന്ന ഇയാള്‍ വിശേഷങ്ങള്‍ ചോദിച്ചതിന് പിന്നാലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതോടെ കുട്ടി ഒച്ചവെയ്ക്കുകയും |
|
Full Story
|
|
|
|
|
|
|
| അങ്കമാലി എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം ജോണിന്റെ വിവാഹം നിശ്ചയിച്ചു |
|
കാലടി മാണിക്യമംഗലം സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ ലിപ്സിയാണ് വധു. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയില്‍ വച്ചാണ് മനസമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29നാണ് വിവാഹം.
ഞായറാഴ്ച വധുവിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടന്നത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റോജിയുടെയും ലിപ്സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് വിവരം.
അങ്കമാലി നിയോജക മണ്ഡലത്തില്‍ നിന്ന് 2016 ലും 2021 ലും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട റോജി എം ജോണ്‍ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. എറണാകുളം തേവര എസ്എച്ച് കോളേജ് |
|
Full Story
|
|
|
|
|
|
|
| പാലക്കാട് 87 കാട്ടുപന്നികളെ വെടിവച്ചു കൊന്നു: കൃഷി മുഴുവന്‍ ഇല്ലാതാക്കിയത് ഈ മൃഗങ്ങള്‍ |
|
പാലക്കാട്ടെ ഓങ്ങല്ലൂരില്‍ വെടിവെച്ചുകൊന്നത് ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂര്‍ പഞ്ചായത്തും ചേര്‍ന്നായിരുന്നു നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒന്‍പത് ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ടനായ്ക്കളും ചേര്‍ന്നുള്ള ദൗത്യമാണ് നടന്നത്.
അലി നെല്ലേങ്കര, ദേവകുമാര്‍ വരിക്കത്ത്, ചന്ദ്രന്‍ വരിക്കത്ത്, വി.ജെ. തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടില്‍, മനോജ് മണലായ, ഷാന്‍ കെ.പി., വേലായുധന്‍ വരിക്കത്ത്, ഇസ്മായില്‍ താഴെക്കോട് എന്നീ ഷൂട്ടര്‍മാരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
സെപ്റ്റംബര്‍ മാസം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ട് പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലാനുള്ള പ്രവര്‍ത്തി നടത്താന്‍ അധികാരം നല്‍കിയതിനുശേഷം, 2025 ജൂലൈ |
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍: സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനം സംശയ മുനയില്‍ |
|
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയില്‍ എടുത്താണ് ചോദ്യം ചെയ്യല്‍. അറസ്റ്റ് ചെയ്യാന്‍ സാധ്യത. രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയില്‍ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിലവില്‍ നടത്തിയ പരിശോധനയില്‍ ഫയലുകള്‍ കണ്ടെത്താന്‍ ആയിട്ടില്ല. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം |
|
Full Story
|
|
|
|
|
|
|
| കൊച്ചിയിലെ ഇരുമ്പു കടയില്‍ തോക്കുമായി എത്തിയയാള്‍ 80 ലക്ഷം രൂപയുമായി ഓടി രക്ഷപ്പെട്ടു: പ്രതിയെ പിടികൂടി പോലീസ് |
|
കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് 80 ലക്ഷം കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കവര്‍ച്ച സംഘത്തിലെ രണ്ടുപേരാണ് ആദ്യം കാറില്‍ സ്ഥലത്ത് എത്തുന്നത്. പിന്നീടാണ് നാല് പേര്‍ കൂടിയെത്തി പണം കവര്‍ന്നത്. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. |
|
Full Story
|
|
|
|
|
|
|
| ക്രൈസ്തവ ദൈവാലയത്തില്‍ തിരുക്കര്‍മങ്ങള്‍: ഫോട്ടോഗ്രാഫേഴ്സിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് താമരശ്ശേരി ബിഷപ്പ് |
|
ക്രൈസ്തവ ദേവാലയത്തിലെ തിരുക്കര്‍മങ്ങളുടെ സമയത്ത് ദേവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് അഭികാമ്യമെന്ന് താമരശ്ശേരി രൂപത. താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലാണ് നിര്‍ദ്ദേശം നല്‍കിയത്. 'ദൈവാലയ തിരുക്കര്‍മങ്ങള്‍-ഫോട്ടോഗ്രാഫേഴ്സിനുള്ള നിര്‍ദേശങ്ങള്‍' എന്ന തലക്കെട്ടിലുള്ള അറിയിപ്പിലാണ് നിര്‍ദേശങ്ങളുള്ളത്. 'തിരുക്കര്‍മങ്ങളുടെ സമയത്ത് ദൈവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതല്‍ അഭികാമ്യം. അക്രൈസ്തവരാണെങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവരായിരിക്കണം', എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത |
|
Full Story
|
|
|
|
|
|
|
| രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും |
തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി സന്ദശനം നടത്തുന്നത്. 22ന് ഉച്ചയ്ക്ക് രാഷ്ട്രപതി നെടുമ്പാശ്ശേരിയില്‍ എത്തും. തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 16നാണ് ശബരിമല നട തുറക്കുന്നത്. |
|
Full Story
|
|
|
|
| |