|
|
|
|
|
| റെക്കോഡ് ഭേദിച്ച് ആന്‍സിയുടെ കുതിപ്പ്: ലോങ് ജംപില്‍ ചരിത്രം കുറിച്ച് തൃശൂര്‍ സ്വദേശിനി |
|
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്. 6.88 മീറ്റര്‍ ചാടി ലോങ് ജംപില്‍ ചരിത്രം കുറിച്ചു. അഞ്ജു ബേബി ജോര്‍ജിന്റെ റെക്കോര്‍ഡ് ആന്‍സി സോജന്‍ തകര്‍ത്തു. 2004ല്‍ ഒളിംപിക്‌സില്‍ അഞ്ജുവിന്റെ ദൂരം 6.83 മീറ്റര്‍ ആയിരുന്നു. 22 വര്‍ഷം പഴക്കമുള്ള അഞ്ജു ബോബി ജോര്‍ജിന്റെ റെക്കോര്‍ഡ് പഴങ്കഥയായി.ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് മലയാളി താരം ആന്‍സി സോജന്റെ ചരിത്ര നേട്ടം.
തന്റെ റെക്കോര്‍ഡ് മറികടന്നതില്‍ സന്തോഷമെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റര്‍ ചാടി താരം പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചത്.തുടക്കം മുതലേ മികച്ച പ്രകടനമാണ് ആന്‍സി പുറത്തെടുത്തത്. ഈ നേട്ടത്തോടെ ദേശീയ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണവും താരം |
|
Full Story
|
|
|
|
|
|
|
| വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്‍പ് ഉപദ്രവം തുടങ്ങിയെന്ന് ആരതിയുടെ കുടുംബം: അതുലിനെത അറസ്റ്റ് ചെയ്തു |
ആറ്റുകാലില്‍ വര്‍ക്കല സ്വദേശിനി ആരതി (27) വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് ഫോര്‍ട്ട് പോലീസ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതുലിനെതിരെ ഗാര്‍ഹിക പീഡനത്തിനുള്ള വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വര്‍ക്കല വടശ്ശേരിക്കോണം വിളയില്‍ ഹൗസില്‍ ബൈജുവിന്റെയും ജിനുവിന്റെയും മകളായ ആരതിയും കല്ലറ ഭരതന്നൂര്‍ സ്വദേശി അതുലും തമ്മില്‍ ഒന്നരവര്‍ഷം മുന്‍പായിരുന്നു വിവാഹം. ആറുമാസം മുന്‍പാണ് ഇവര്‍ ആറ്റുകാല്‍ ചിറമുക്കിലെ വാടകവീട്ടിലേക്ക് താമസമാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്‍പ് തന്നെ അതുല്‍ പല കാരണങ്ങള്‍ പറഞ്ഞ് ആരതിയെ ക്രൂരമായി |
|
Full Story
|
|
|
|
|
|
|
| പത്മഭൂഷണ്‍ നേടിയ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി |
'ഇന്ന് പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രശസ്ത നടന്‍ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു'- ചിത്രങ്ങള്‍ പങ്കുവച്ച്‌കൊണ്ട് പ്രധാനമന്ത്രി കുറിച്ചു. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മരുമകള്‍ അമാല്‍ സൂഫിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്. 1998ല്‍ രാജ്യം മമ്മൂട്ടിയെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 28 വര്‍ഷത്തിനുശേഷമാണ് പത്മഭൂഷന്റെ തിളക്കത്തിലേക്ക് എത്തുന്നത്. മികച്ച നടനുള്ള ഏഴു പുരസ്‌കാരമുള്‍പ്പെടെ 10 സംസ്ഥാന അവാര്‍ഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി |
|
Full Story
|
|
|
|
|
|
|
| ഉടുമുണ്ടഴിച്ച് നല്‍കി ഒരു യുവതിയുടെ നഗ്നത മറച്ച ഷാജിയാണ് ഇന്നത്തെ താരം: അപകടരംഗത്ത് ഹീറോ ആയി എത്തിയത് ചായക്കടക്കാരന്‍ |
|
വാഹനാപകടത്തില്‍പെട്ട് വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കീറിപ്പോയ സ്ത്രീക്ക് താന്‍ ഉടുത്തിരുന്ന മുണ്ടഴിച്ചു നല്‍കി മാതൃകയായി ഒരു ചായക്കച്ചവടക്കാരന്‍. കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ സ്വദേശിയായ എം.ആര്‍ ഷാജിയാണ് ദുരന്തമുഖത്ത് അസാധ്യമായ മാനവികത ഉയര്‍ത്തിപ്പിടിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ വച്ചായിരുന്നു സംഭവം.
സ്ത്രീയെ വസ്ത്രം ധരിപ്പിച്ച ശേഷം സമീപത്തെ കടയില്‍ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങി ഉടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്‍മുന്നില്‍ കണ്ട അപകടത്തില്‍ പതറാതെ, മാനുഷിക മൂല്യങ്ങള്‍ക്ക് വിലനല്‍കിയ ഷാജിക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് നാട്ടുകാരില്‍ നിന്നും ലഭിക് |
|
Full Story
|
|
|
|
|
|
|
| നടി അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ് |
|
അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ടിനി ടോം മൊഴി നല്‍കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള പരാതിയാണെന്നും ടിനി ടോം ആരോപിക്കുന്നു.
അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമെന്ന് ടിനി ടോമിന്റെ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ല. ഒരു സ്റ്റേജ് ഷോയ്ക്കിടയില്‍ നീനാ കുറുപ്പുമായി തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് അന്‍സിബ പരാതി ഉന്നയിച്ചത് ടിനി ടോം പറയുന്നു. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. |
|
Full Story
|
|
|
|
|
|
|
| പോലീസ് ജോലി രാജിവച്ച് ഓസ്‌ട്രേലിയയില്‍ എത്തി: റിയല്‍ എസ്റ്റേറ്റ് രംഗത്ത് കരിയര്‍ കെട്ടിപ്പടുത്തു: വിജയകഥ പറഞ്ഞ് എസ്‌ഐ |
|
ഓസ്ട്രേലിയയില്‍ പുതിയൊരു ജീവിതം ആരംഭിച്ചതിനെക്കുറിച്ചു അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയില്‍ നേരത്തേ സര്‍വീസില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍.റിയല്‍ എസ്റ്റേറ്റ് രംഗത്ത് എങ്ങനെ ഒരു കരിയര്‍ കെട്ടിപ്പടുത്തുവെന്നതിനെക്കുറിച്ചും നിഷാന്ത് തോമര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചു. തന്റെ പോസ്റ്റില്‍ തോമര്‍ ഇങ്ങനെ കുറിച്ചു: 'ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക്, അവിടെ നിന്ന് സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക്, ഇപ്പോള്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിലേക്ക്.' തന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റത്തെ അദ്ദേഹം ഇങ്ങനെയാണ് വിവരിച്ചത്.
സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു ഭാവി തിരഞ്ഞെടുത്തതുകൊണ്ട് തന്നെ ഈ തീരുമാനം |
|
Full Story
|
|
|
|
|
|
|
| മൂകാംബിക ദേവിക്ക് വെള്ളിവാള്‍ സമര്‍പ്പിച്ച് ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് |
കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്. ക്ഷേത്രപരിസരത്ത് വലിയ ആവേശമാണ് ഇത് സൃഷ്ടിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വിജയ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നത്. ദേവിക്ക് സവിശേഷമായ ഒരു വഴിപാടും അദ്ദേഹം സമര്‍പ്പിച്ചു. മൂകാംബികാ ദേവിക്ക് വിജയ് ഭക്തിപൂര്‍വ്വം ഒരു വെള്ളി വാളാണ് കാണിക്കയായി നല്‍കി. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി വിജയ്ക്ക് വസ്ത്രം മാറുന്നതിനായി കൊല്ലൂരിലെ പ്രശസ്തമായ ആര്‍എന്‍എസ് അതിഥി മന്ദിരത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ക്ഷേത്രത്തിലെ നിയമങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിച്ചുകൊണ്ട് വിജയ് തന്റെ മോഡേണ്‍ വസ്ത്രങ്ങള്‍ മാറി, തനത് നാടന്‍ ശൈലിയിലുള്ള |
|
Full Story
|
|
|
|
|
|
|
| മറിയാമ്മയുടെ വായില്‍ തുണി തിരുകി 12 പവന്‍ കവര്‍ന്നു |
|
മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി ഭഗത്ത് സുധ ശങ്കര്‍, ദിണ്ടുഗല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്മി എന്നിവരാണ് അറസ്റ്റില്‍ ആയത്. പൂമ്മറ്റത്തില്‍ മറിയാമ്മയെയാണ് ആക്രമിച്ചത്.
പെട്ടെന്ന് കണ്ണുതുറക്കുമ്പോള്‍ അജ്ഞാതനായ മോഷ്ടാവ് തന്റെ കിടക്കയില്‍ ഇരുന്ന് കയ്യിലുള്ള വളകള്‍ ഓരോന്നായി ഊരിയെടുക്കുന്നതാണ് കണ്ടതെന്ന് മറിയാമ്മ പറഞ്ഞു. ബഹളം വെക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി ഇവരുടെ വായില്‍ തുണി തിരുകി ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞില്ല. കയ്യിലെ വളകള്‍ ഊരുന്നതിനിടയിലാണ് കഴുത്തില്‍ കിടന്ന മാല മോഷ്ടാവിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാള്‍ മാലയും ബലമായി |
|
Full Story
|
|
|
|
| |