|
|
|
|
|
| ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍ |
|
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ - യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കാവല്‍ പിതാവായ പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ കൊണ്ടാടുന്നു. ഈ വരുന്ന മെയ് രണ്ട്, മൂന്ന് (വെള്ളി, ശനി) ദിവസങ്ങളിലായാണ് പെരുന്നാള്‍ നടത്തപ്പെടുക.
വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന പെരുന്നാളില്‍ കൊടിയേറ്റിനെ തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രധാന പെരുന്നാള്‍ ദിനമായ ശനിയാഴ്ച രാവിലെ 8:45ന് പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദിക്ഷണം, ചെമ്പെടുപ്പ്, വാഴ്വ്, നേര്‍ച്ചവിളമ്പ്, ആദ്യഫല ലേലം, വെച്ചൂട്ട് എന്നിവ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും സംഘടിപ്പിച്ച ലണ്ടന്‍ വിഷു വിളക്ക് സന്ധ്യക്ക് ഭക്തി നിര്‍ഭര സമാപനം |
|
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലണ്ടന്‍ വിഷു വിളക്ക് സന്ധ്യക്ക് ഭക്തി നിര്‍ഭരമായ സമാപനമായി. വൈകുന്നേരം ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.
ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ, വിഷുക്കണി, ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ്, ശങ്കരി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തങ്ങള്‍, അകാലത്തില്‍ ലണ്ടന്‍ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓര്‍മകളില്‍ ഹരിയേട്ടന്‍, ശേഷം ദീപാരാധന, വിഷുസദ്യ എന്നിവ ചടങ്ങുകളുടെ മാറ്റ് കൂട്ടി. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് ഒപ്പം ഈ സായം |
|
Full Story
|
|
|
|
|
|
|
| ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ |
|
ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളില്‍ ഒന്നായ ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് 2, 3 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 2 നു (വെള്ളിയാഴ്ച) കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെടും.
മെയ് 3 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തോടുകൂടി വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും ആശിര്‍വാദത്തിനും ശേഷം നേര്‍ച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങള്‍ക്ക് വിവിധ |
|
Full Story
|
|
|
|
|
|
|
| ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ ഹാശാ ശുശ്രൂഷകള്‍ |
|
ഫാ. ജോമോന്‍ പുന്നൂസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി സെന്റ് മേരീസ് ഇക്യുമെനിക്കല്‍ ചര്‍ച്ചില്‍ വിശുദ്ധ: കുര്‍ബാന അനുഷ്ടിച്ചു വരികയാണ്. പതിവ് പോലെ ഓശാനയും പെസഹായും ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കൊപ്പം ദുഃഖ ശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.
ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലും പെസഹാ വ്യാഴാഴ്ചയും ദുഃഖ വെള്ളിയും ഉയിര്‍പ്പിന്റെ ശുശ്രുഷകളും അമേരിക്കയില്‍ നിന്നുള്ള ഫാ. തോംസണ്‍ ചാക്കോയുടെയും കാര്‍മ്മികത്വത്തിലാണ് നടത്തപ്പെടുന്നത്.
വിശ്വാസ സമൂഹത്താല്‍ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍ പതിവുപോലെ ഓരോ ശുശ്രൂഷകള്‍ക്കും വിശ്വാസികള്‍ നേര്‍ച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ ഈ കൂട്ടായ്മയുടെ |
|
Full Story
|
|
|
|
|
|
|
| ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍ |
|
ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ശുശ്രൂഷകള്‍ ഈമാസം പതിമൂന്ന് മുതല്‍ പത്തൊമ്പതു വരെ നടത്തപ്പെടുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും ഏപ്രില്‍ പതിമൂന്നിന് ഓശാന ഞായറാഴ്ച ശുശ്രൂഷകളോട് കൂടി ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് റവറന്റ് ഫാദര്‍ സജി സി ജോണ്‍ നേതൃത്വം നല്‍കുന്നതാണ്.
ഓശാന ശുശ്രൂഷകള്‍ പതിമൂന്നിന് ഞായറാഴ്ച രാവിലെ എട്ടര മണി മുതല്‍ ഗ്ലാസ്ഗോയില്‍ ഉള്ള സെന്റ് ജോണ്‍സ് ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഏപ്രില്‍ പതിനാറിന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ |
|
Full Story
|
|
|
|
|
|
|
| എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച |
എയ്ല്‍സ്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടത്തിവരുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഈ വര്‍ഷം 2025 മെയ് 31 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസതീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്‌ഫോര്‍ഡ് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 18-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ |
പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയാണു മുഖ്യ പ്രഭാഷകന്‍. സിസ്റ്റര്‍ രേഷ്മ തോമസ് (ഐപിസി യുഎസ്എ മിഡ് വെസ്റ്റ് റീജിയണ്‍ ലേഡീസ് ഫെലോഷിപ് സെക്രട്ടറി സഹോദരിമാരുടെ കൂട്ടായ്മയില്‍ സന്ദേശം നല്‍കും. ഐപിസി ജനറല്‍ സെക്രട്ടറി ഡോ. ബേബി വര്‍ഗീസ് മുഖ്യ അതിഥിയായി പങ്കെടുക്കും. യുകെയിലും യൂറോപ്പിലുമായി പ്രവാസികളായ വിശ്വാസികള്‍ക്ക് ആത്മമാരിയുടെ ദിനങ്ങളായിരിക്കും ഇതെന്ന് കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറഞ്ഞു. പാസ്റ്റേഴ്‌സ് മീറ്റിങ്, ബൈബിള്‍ ക്ലാസുകള്‍, സണ്ടേസ്‌കൂള്‍, പിവൈപിഎ, വുമണ്‍സ് ഫെലോഷിപ്പ് തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരെ പൊതുസുവിശേഷ യോഗങ്ങളും നടക്കും. ഞായറാഴ്ച സംയുക്ത |
|
Full Story
|
|
|
|
|
|
|
| യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മുസ്ലിം മലയാളികള്‍ ഇഫ്താര്‍ വിരുന്ന് നടത്തി |
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ സ്റ്റോക്ക് മുസ്ലിം മലയാളികള്‍ ഇഫ്താര്‍ വിരുന്ന് നടത്തി. സിറ്റി സെന്റര്‍ മസ്ജിദ് ഹാളിലായിരുന്നു ആഘോഷം. പക്കുവടയും ഉഴുന്നുവടയും ഉള്ളിവടയും സമോസയും സുലൈമാനിയും ബിരിയാണിയും മട്ടന്‍ കറിയും ചിക്കന്‍ കറിയും ഉള്‍പ്പെടെ വിഭവസമൃദ്ധമായിരുന്നു ഇഫ്താര്‍ വിരുന്ന്. അജ്മല്‍ ലത്തീഫ്, അസിം, ഷാന്‍, ഷെഫിന്‍ , തന്‍സീല്‍റമീസ്, അജ്മല്‍ പി എസ്, ബാദുഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. |
|
Full Story
|
|
|
|
| |