Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉച്ച വരെ 41 ശതമാനം പോളിങ്: ഒട്ടുമിക്ക മണ്ഡലങ്ങളിലും വോട്ട് ചെയ്യാന്‍ മികച്ച രീതിയില്‍ ജനപങ്കാളിത്തം
Text By: UK Malayalam Pathram
പതിനാറാം നിയമസഭയിലേക്കുള്ള 140 എംഎല്‍എമാരെ തിരഞ്ഞെടുക്കാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. 883 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 53,984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,71,96,936 വോട്ടര്‍മാരാണുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

140 മണ്ഡലങ്ങളിലെ 30,495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ബുധനാഴ്ച വൈകിട്ടോടെ പൂര്‍ത്തിയായിരുന്നു. ഇവയില്‍ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്. 2040 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പോലീസും സ്പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76,000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകള്‍ വര്‍ധിപ്പിച്ചതിനാല്‍ ഇത്തവണ വോട്ടര്‍മാര്‍ ഏറെനേരം ക്യൂ നില്‍ക്കേണ്ടി വരില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
 
Other News in this category

 
 




 
Close Window