Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇനി പ്രചാരണം നിശബ്ദം: കൊട്ടിക്കലാശം കഴിഞ്ഞു; മറ്റന്നാള്‍ (ഏപ്രില്‍ 9) വോട്ടെടുപ്പ്
Text By: UK Malayalam Pathram
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ കഴിഞ്ഞ്, വ്യാഴാഴ്ച, ഏപ്രില്‍ ഒന്‍പതാം തീയതി വോട്ടെടുപ്പ്.
ദിവസങ്ങള്‍ നീണ്ടുനിന്ന പ്രചാരണപോരിനൊടുവില്‍ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി.
മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സംസ്ഥാനമാകെ ആവേശവും വാശിയേറിയതുമായ കൊട്ടിക്കലാശമാണ് നടന്നത്. നഗരങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളാലും സമ്പന്നമായി. വൈകുന്നേരം ആറുമണിയോടെയാണ് പരസ്യപ്രചാരണം സമാപിച്ചത്.
 
Other News in this category

 
 




 
Close Window