Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
മതം
  Add your Comment comment
യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ (ഥങഒട) നേതൃത്വത്തില്‍ ''ബലിതര്‍പ്പണം'': പിതൃക്കള്‍ക്കു ബലിയിടാന്‍ യുകെയിലും അവസരം
Text By: UK Malayalam Pathram

പിതൃതര്‍പ്പണത്തിനായി യുകെയിലും അവസരമൊരുങ്ങുന്നു. ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ദിവസമായ ഈമാസം 24ന് യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ (YMHS) നേതൃത്വത്തില്‍ ''ബലിതര്‍പ്പണം'' യോവിലിലെ ''സട്ടണ്‍ ബിങ്ങാം തടാക''തീരത്തുവെച്ച് നടത്തപെടുന്നു. ഗോപീകൃഷ്ണന്‍ ഉണ്ണിത്താനാണ് ബലിതര്‍പ്പണത്തിന് കാര്‍മികത്വം വഹിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്ട്രേഷനുള്ള അവസാന തീയതി ഈമാസം 20. ഇതിനു വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിയിരിക്കുന്നത് എന്ന് പ്രസിഡന്റ് സൂരജ് സുകുമാരനും സെക്രട്ടറി റിജേഷ് രാജും ട്രഷറര്‍ ശ്രീലത മനോജും അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ദേശങ്ങള്‍ക്കും ബന്ധപ്പെടുക Rijesh Raj-07961 572816 Sooraj Sukumaran-07774 306778 Shyam Sasikumar-07586 672988

 
Other News in this category

 
 




 
Close Window