Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇടതു സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു; കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങണം: പ്രധാനമന്ത്രി
Text By: UK Malayalam Pathram
ഇടതു സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ എന്‍ഡിഎ പൊതുസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിനാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്നും ഇടതു സര്‍ക്കാരിന്റെ പതനം ആസന്നമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തിരഞ്ഞെടുപ്പ് കേരളത്തിന് വലിയ പ്രയോജനം നല്‍കുമെന്നും മോദി പറഞ്ഞു. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടും മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്നും മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്റണി വര്‍ഷങ്ങളായി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും മോദി പറഞ്ഞു
 
Other News in this category

 
 




 
Close Window