Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൊഴില്‍ അവസരങ്ങള്‍ക്കും നല്ല ഭാവിക്കുമായി വോട്ടു ചെയ്യണം: രാഹുല്‍ഗാന്ധി
Text By: UK Malayalam Pathram
തൊഴിലുകളുടെയും അവസരങ്ങളുടെയും ഭാവിക്കായി വോട്ട് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി.
കേരളം കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് വിധിയെഴുതും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തില്‍. ആകെ 30495 പോളിങ് ബൂത്തുകള്‍. ഇതില്‍ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല.
 
Other News in this category

 
 




 
Close Window