Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
മതം
  24-05-2025
എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച

എയ്ല്‍സ്ഫോര്‍ഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നല്‍കിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ല്‍സ്ഫോഡില്‍ മെയ് 31 ശനിയാഴ്ച നടത്തുന്ന എട്ടാമത് തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍. കര്‍മ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ തീര്‍ത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും. രൂപതയുടെ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളും, എയ്ല്‍സ്ഫോര്‍ഡ് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ മിഷനുമാണ് തീര്‍ത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. മെയ് 31 ശനിയാഴ്ച രാവിലെ 11 മണിക്ക്

Full Story
  23-05-2025
ബേസിങ്സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ നാലാമത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 25ന്

ബേസിങ്സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ നാലാമത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 25ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും. വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാനയിലും റാസയിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും മറ്റു പെരുന്നാള്‍ ചടങ്ങുകളിലും വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ഉച്ചയ്ക്ക് 1:15ന് കൊടിയേറ്റ്, 1.30ന് പ്രഭാത പ്രാര്‍ത്ഥന, രണ്ടു മണിക്ക് ഫാ. സിജോ ഫിലിപ്പ്, ഫാ. ഫിലിപ്പ് തോമസ്, വികാരി ഫാ. മാത്യൂസ് എബ്രഹാം എന്നിവര്‍ മുഖ്യകാര്‍മ്മികനാകുന്ന വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാന, മൂന്നു മണിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥന,

Full Story
  23-05-2025
ക്നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖല സമ്മേളനം ജൂണ്‍ ഏഴിന് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍

ക്നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖല സമ്മേളനം ജൂണ്‍ ഏഴിന് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ടു നാലു മണി വരെ നടത്തുന്ന സംഗമത്തില്‍ യൂറോപ്പിലെ എല്ലാ പള്ളികളില്‍ നിന്നും വനിതാ സമാജ അംഗങ്ങള്‍ പങ്കെടുക്കും. ഫാ: സജി എബ്രഹാം പ്രസിഡണ്ടായി യൂറോപ്പിലെ എല്ലാ വൈദികരുടെയും നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്. രാവിലെ 10 മണിക്ക് പ്രഭാത പ്രാത്ഥനയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.

Full Story
  20-05-2025
സേവനം യുകെ യുടെ ഈ മാസത്തെ ചതയദിന സത്സംഗത്തില്‍ ആകര്‍ഷണമായി എസ്. ഗൗരി നന്ദയുടെ പ്രഭാഷണം

ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ യുവതലമുറയിലേക്കും പകര്‍ന്നു നല്‍കുകയാണ് സേവനം യുകെ യുടെ ഈ മാസത്തെ ചതയദിന സത്സംഗത്തില്‍, ആകര്‍ഷണമായിത്തീരുന്നത് എസ്. ഗൗരി നന്ദയുടെ പ്രഭാഷണമാണ്. ആറാം ക്ലാസുകാരിയായ ഒരു ശ്രീനാരായണ ധര്‍മ്മപ്രചാരിക. എസ്എന്‍ഡിപി യോഗം മലയാറ്റൂര്‍ ഈസ്റ്റ് ശാഖ അംഗങ്ങളായ ദുര്‍ഗ്ഗാദാസിന്റെയും ജിഷയുടെയും ഇളയമകളായ ഗൗരി നന്ദ, കുട്ടിക്കാലം മുതല്‍ തന്നെ ഗുരുദേവന്റെ ആശയങ്ങള്‍ സ്വീകരിച്ചുവളര്‍ന്നു. മൂന്നര വയു മുതല്‍ കുടുംബ യോഗങ്ങളിലും സത്സംഗങ്ങളിലും മാതാപിതാക്കളോടൊപ്പം പങ്കെടുത്ത അനുഭവങ്ങളാണ് ഗുരുവിനെ കുറിച്ചുള്ള ബോധം ഈ ചെറു മനസ്സില്‍ നിറഞ്ഞത്. ഇപ്പോള്‍ ആ ആത്മബോധം വാക്കുകളായി വിരിയുമ്പോള്‍, ഗുരു ധര്‍മ്മ പ്രചാരണം പുതിയ ദിശയിലേക്ക് വഴികാട്ടുക എന്നതാണ് സേവനം

Full Story
  19-05-2025
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടനില്‍ വൈശാഖ മാസാചാരണം നടത്തുന്നു
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനു വേണ്ടി പ്രയത്നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് വൈശാഖ മാസ ആചാരണം നടത്തുന്നു. ഈമാസം 31ന് വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു വൈകുന്നേരം ആറു മണിമുതല്‍ ആണ് ചടങ്ങുകള്‍ തുടങ്ങുന്നത്. ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാമെന്നു സംഘടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

SURESH BABU - 07828137478

GANESH SIVAN - 07405513236

SUBASH SARKARA -07519135993

JAYAKUMAR UNNITHAN - 07515918523
Full Story
  19-05-2025
വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് സുവിശേഷ മഹായോഗം വെംബ്ലിയില്‍

വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം വെംബ്ലിയില്‍ നാളെ (വെള്ളിയാഴ്ച) നടക്കും. വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണി വരെയാണ് പരിപാടി നടക്കുക. ഈ കാലഘട്ടത്തില്‍ കേരളത്തിലും മറ്റ് അനേക ലോക രാജ്യങ്ങളിലും ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര്‍ ബി. മോനച്ചന്‍ ദൈവ വചനം പ്രസംഗിക്കുകയും പ്രാര്‍ത്തിക്കുകയും ചെയ്യും. പ്രസ്തുത യോഗത്തിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു. പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 & പാസ്റ്റര്‍ സാം ജോര്‍ജ്ജ് 07435372899 ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്. വെംബ്ലി

Full Story
  13-05-2025
സീറോമലബാര്‍ വാത്സിങ്ങ്ഹാം തീര്‍ത്ഥാടനം ജൂലൈ 19 ന്
ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം, സന്ത്യാഗോ (സെന്റ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീര്‍ത്ഥാടക സംഘാടകര്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍
Full Story
  13-05-2025
എട്ടാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ജൂണ്‍ 28ന് ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍

അതിനാവശ്യമായി 80 പേര്‍ അടങ്ങുന്ന വിവിധ കമ്മറ്റികള്‍ രൂപം കൊണ്ടു. അതില്‍ നിന്നും 20 പേര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രാബല്യത്തില്‍ വന്നു. ഈ എട്ടാമത് യൂറോപ്യന്‍ സംഗമത്തിന്റെ പ്രസിഡന്റ് ഫാ. ബിനോയ് തട്ടാന്‍കുന്നേല്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ അപ്പു മണലിത്തറ, ജനറല്‍ ട്രഷറര്‍ ജിനു കുര്യാക്കോസ് കോവിലാല്‍, ജനറല്‍ സെക്രട്ടറി കുരുവിള തോമസ് ഒറ്റത്തികാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സംഗമത്തില്‍ ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മോര്‍ സെവേറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്തിലും യുകെയിലുള്ള എല്ലാ വികാരിമാരുടെ നേതൃത്വത്തില്‍ വി.കുര്‍ബാനയും സമുദായ സെക്രട്ടറി, സമുദായ ട്രസ്റ്റി വിവിധ മതരാഷ്ട്രീയ മേലദ്ധ്യഷന്‍മാരുടെ

Full Story
[3][4][5][6][7]
 
-->




 
Close Window