|
|
|
|
|
| ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും, മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലണ്ടന്‍ വിഷു വിളക്ക് വര്‍ണ്ണാഭമായി. |
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും, മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന്സംഘടിപ്പിച്ച ലണ്ടന്‍ വിഷു വിളക്ക് വര്‍ണ്ണാഭമായി. ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ലണ്ടനിലെ ക്രോയ്ഡണ്‍ തോണ്ടണ്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ലണ്ടന്‍ വിഷു വിളക്ക് ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. അന്നേ ദിവസം ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ, വിഷുക്കണി,ചിത്ര ലക്ഷ്മി നേതൃത്വം കൊടുത്ത ദക്ഷിണ യുകെ അവതരിപ്പിച്ച നൃത്തശില്പങ്ങള്‍,അകാലത്തില്‍ ലണ്ടന്‍ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓര്‍മകളില്‍ ഹരിയേട്ടന്‍, ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുനാള്‍ മെയ് 1 , 2 തീയതികളില്‍ |
ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളില്‍ ഒന്നായ ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ദേവാലയത്തില്‍ 2026 മെയ് 1, 2 തീയതികളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. മെയ് 1 നു (വെള്ളിയാഴ്ച) 6:00നു കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെടും. മെയ് 2 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യു കെ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ ഫാ രാജു എബ്രഹാം ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ |
|
Full Story
|
|
|
|
|
|
|
| വിഷു ആഘോഷം അതിഗംഭീരമാക്കി ബ്ലാക്ക്ബേണിലെ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ |
യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (UMA) ബ്ലാക്ക്ബേണ്‍ സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 18-ന് ആവേശപൂര്‍വ്വം നടന്നു.''Magical Musical Night' എന്ന പേരില്‍ സംഗീതം, സ്‌കിറ്റ്, ഈസ്റ്റര്‍-വിഷു ആഘോഷഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമഗ്രമായ പരിപാടിയാണ് അവതരിപ്പിച്ചത്. അംഗങ്ങള്‍ ഒന്നിച്ചുകൂടിയ ഈ ആഘോഷം ഒരുമിച്ചുള്ള ഒരു മനോഹര സംഗമമായി മാറി. വിഷു കൈനീട്ടവും ഈസ്റ്റര്‍ എഗ് വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സര്‍പ്രൈസ് ഭാഗ്യസമ്മാനങ്ങളും പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി.പരിപാടി വിജയകരമാക്കുന്നതില്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു.പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും |
വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും. ഈമാസം 15ന് വിഷു ദിവസം രാവിലെ ഒന്‍പതു മണിക്ക് നട തുറക്കും, 9:15ന് നിര്‍മ്മാല്യ ദര്‍ശനം, 9:30ന് ഉഷപൂജ, 10 മണിക്ക് വിഷു കണിയും, വിഷു കൈനീട്ടവും, 11 മണിക്ക് വിഷു പ്രത്യേക പൂജ, ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, 12:30ന് നട അടക്കല്‍. വൈകുന്നേരം നാലു മണിക്ക് നട തുറക്കല്‍, അഞ്ചു മണിക്ക് മഹാസുദര്‍ശന പൂജ, 5:30ന് വൃന്ദാവന്‍ ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന, 6:30ന് ദീപാരാധന, ഏഴു മണിക്ക് പ്രദോഷപൂജ, 7:30ന് ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാംസ്, എട്ടു മണിക്ക് അത്താഴ പൂജ, പൂജകള്‍ക്ക് അഭിജിത്ത്, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. വെള്ളിയോട്ടില്ലാം അദ്രിത് |
|
Full Story
|
|
|
|
|
|
|
| മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ |
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും മാര്‍ച്ച് മാസം 29 ആം തീയതി ഓശാന ശുശ്രൂഷ യോട് കൂടി ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് റവ. Fr. Binil Raj നേതൃത്വം നല്‍കുന്നതാണ്.കര്‍ത്താവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകള്‍ മാര്‍ച്ച് 29 തീയതി ഞായറാഴ്ച രാവിലെ എട്ടര മണി മുതല്‍ ഗ്ലാസ്ഗോയില്‍ ഉള്ള സെന്റ് ജോണ്‍സ് ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഏപ്രില്‍ ഒന്നാം തീയതി തീയതി ബുധനാഴ്ച വൈകിട്ട് 5:00 മുതല്‍ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും, പെസഹായുടെയും ശുശ്രൂഷകള്‍ ഗ്ലാസ് ഗോ |
|
Full Story
|
|
|
|
|
|
|
|
|
| സ്‌കാര്‍ബറോയിലെ സെന്റ് ജോര്‍ജ് ആര്‍.സി. ചര്‍ച്ചില്‍ പ്രത്യേക ഓശാന ഞായര്‍ ആരാധന |
യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് യോര്‍ക്ഷയറിലെ സെന്റ് ലൂക്ക്സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍, ഈമാസം 29ന് ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് സ്‌കാര്‍ബറോയിലെ സെന്റ് ജോര്‍ജ് ആര്‍.സി. ചര്‍ച്ചില്‍ പ്രത്യേക ഓശാന ഞായര്‍ ആരാധനയും ആഘോഷവും സംഘടിപ്പിക്കുന്നു. ക്രൈസ്തവ ആരാധനാ വര്‍ഷത്തിലെ പ്രധാന ഘട്ടമായ വിശുദ്ധ വാരത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്ന, യേശുക്രിസ്തുവിന്റെ യെരൂശലേമിലേക്കുള്ള വിജയപ്രവേശനം സ്മരിക്കുന്ന ഓശാന ആഘോഷത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആരാധനക്രമാനുസൃതമായി വിശുദ്ധ കുര്‍ബാനയും പരമ്പരാഗത ഓശാന ശുശ്രൂഷകളും ചടങ്ങില്‍ ഉള്‍പ്പെടും. ഈ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത് ഫാ. ടിജോ വര്‍ഗീസ് (വികാരി) |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ ഗുരുവായൂരപ്പ സേവാ സംഘം മീനഭരണി ആഘോഷിക്കുന്നു |
|
ലണ്ടനില്‍ ഗുരുവായൂരപ്പ സേവാ സംഘം മീനഭരണി ആഘോഷം സംഘടിപ്പിക്കുന്നു. ഈമാസം 28ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം പൊങ്കാല സമര്‍പ്പണം, ഭഗവതി സേവ, നാമസങ്കീര്‍ത്തനം, താലപ്പൊലി, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രത്യേക വഴിപാടുകളായ പൊങ്കാല സമര്‍പ്പണം, പുഷ്പാഞ്ജലി, നാരങ്ങ വിളക്ക് എന്നിവയും ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ് ചടങ്ങുകള്‍ക്ക് താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്വര്‍ കാര്‍മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന്‍ - 07405513236
സുബാഷ് ശാര്‍ക്കര - 07519135993
രമ രാജന്‍ - 07576492822 |
|
Full Story
|
|
|
|
| |