|
|
|
|
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ഈമാസം 18ന് ശനിയാഴ്ച നടക്കും. |
രാവിലെ 8:30ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതല്‍ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും ഒരു നിലവിളക്കും നീരാഞ്ജനത്തിന് ഒരു നാളികേരവും കൊണ്ടു വരേണ്ടതാണ്. ക്ഷേത്രം മേല്‍ശാന്തി അഭിജിത്തും താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും പൂജകള്‍ക്ക് കര്‍മികത്വം വഹിക്കും. അമ്പലത്തിന്റെ വിലാസം KENT AYYAPPA TEMPLE, 1 Northgate, Rochester ME1 1LS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 07838170203, 07985245890, 07507766652, 07906130390, 07973 151975 |
Full Story
|
|
|
|
|
|
|
|
|
|
|
സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷനില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ |
സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷന്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി . 28ാം തീയതി വരെയാണ് തിരുനാള്‍ നടത്തപ്പെടുക.
ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്സ് പള്ളിയില്‍ വച്ച് മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വ്വഹിച്ചതോടെ ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും (കഴുന്നും) യൂണിറ്റ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതായിരിക്കും. |
Full Story
|
|
|
|
|
|
|
വിശ്വാസദീപ്തമായ ജീവിതം: മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാര്‍ ജേക്കബ് തൂങ്കുഴിക്ക് പ്രാര്‍ഥനകളോടെ വിട |
തൃശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി (95) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50-നാണ് വിടവാങ്ങിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശ്ശേരി രൂപത ബിഷപ്പ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച മാര്‍ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
1930 ഡിസംബര്‍ 13-ന് പാലാ രൂപതയിലെ വിളക്കുമഠം ഇടവകയിലാണ് മാര്‍ ജേക്കബ് തൂങ്കുഴി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ താമരശ്ശേരി രൂപതയിലെ തിരുവമ്പാടി ഇടവകയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണ്. ആലുവ സെന്റ് |
Full Story
|
|
|
|
|
|
|
ന്യൂ കാസില്‍ ഹിന്ദു സമാജം ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വിപുലമായി ആഘോഷിച്ചു |
ന്യൂ കാസില്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തന്നെ അതിവിപുലമായി ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ന്യൂകാസിലെ ക്രാംലിങ്ടണില്‍ സേജ്ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11 മണിക്ക് പരിപാടികള്‍ ആരംഭിച്ചു. നന്ദകുമാര്‍ പതാക ഉയര്‍ത്തുകയും, തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള മാതാപിതാക്കളായ രാമചന്ദ്രകുറുപ്പ്, രാജലക്ഷ്മി, രാമകൃഷ്ണന്‍, ജലജ എന്നിവരോടൊപ്പം നന്ദകുമാര്‍, സോമന്‍ നാരായണന്‍, ശ്രീകൃഷ്ണ വേഷത്തില്‍ പകര്‍ന്നാട്ടം നടത്തിയ ഗൗരിനാഥ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ജന്മാഷ്ടമി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ട്, ഉണ്ണിക്കണ്ണന്മാരുടെയും കുഞ്ഞ് രാധമാരുടെയും |
Full Story
|
|
|
|
|
|
|
മാതാ അമൃതാനന്ദമയി യുകെയിലേക്ക് വരുന്നു; നവംബര്‍ 20, 21, 22 തീയതികളില്‍ സറേയില്‍ |
മാതാ അമൃതാനന്ദമയി യുകെയിലേക്ക് വരുന്നു. നവംബര്‍ 20, 21, 22 തീയതികളില്‍ സറേയിലെ സാന്‍ഡൗണ്‍ പാര്‍ക്കിലാണ് പരിപാടി നടക്കുക. ഇതിലേക്ക് വോളണ്ടിയേഴ്സിനെ ക്ഷണിക്കുകയാണ് സംഘാടകര്‍. ഭക്ഷണം പാകം ചെയ്യുന്നതിനായി പച്ചക്കറികള്‍ തയ്യാറാക്കുന്നതും പാത്രങ്ങള്‍ കഴുകുന്നതിനും അസിസ്റ്റുമാരായുമൊക്കെയാണ് വോളണ്ടിയേഴ്സിനെ ക്ഷണിക്കുന്നത്.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
Michelle : 07777 499 061, catering4amma@gmail.com |
Full Story
|
|
|
|
|
|
|
ന്യൂ കാസില്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. |
ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബര്‍ മാസം പതിനാലാം തീയതി രാവിലെ 10 മണി മുതല്‍ ന്യൂ കാസില്‍ സെജ് ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ അതിവിപുലമായ പരിപാടികളോടുകൂടിയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണിക്കണ്ണന്‍ മാരും കുഞ്ഞു രാധമാരും അണിഞ്ഞൊരുങ്ങി അന്നേദിവസം എത്തിച്ചേരുന്നതിന് വേണ്ടിയുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. താലപ്പൊലി, പഞ്ചവാദ്യം സോപാനസംഗീതം, നാമജപം, ആരതി, ഉറിയടി, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിങ്ങനെ അതി വിപുലമായ രീതിയിലാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (uk) ത്തിന്റെ കൂടി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ എല്ലാ കുടുംബാംഗങ്ങളും കുട്ടികളുമായി |
Full Story
|
|
|
|
|