Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
മതം
  20-07-2025
കാര്‍ലൈസ് എന്ന സ്ഥലത്ത് സെന്റ് മേരി മഗ്ദലനയുടെ നാമധേയത്തില്‍ പുതിയ ദേവാലയത്തിന് തുടക്കം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട കാര്‍ലൈസ് എന്ന സ്ഥലത്ത് സെന്റ് മേരി മഗ്ദലനയുടെ നാമധേയത്തില്‍ പുതിയ ദേവാലയത്തിന് തുടക്കം കുറിച്ചു. ഫാ. ഡോ. സജി സി ജോണ്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. കാര്‍ ലൈസിന്റെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ദിവ്യ ബലിയില്‍ പങ്കെടുത്തത്. യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ജോണ്‍ സാമുവല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.

Full Story
  17-07-2025
യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ (ഥങഒട) നേതൃത്വത്തില്‍ ''ബലിതര്‍പ്പണം'': പിതൃക്കള്‍ക്കു ബലിയിടാന്‍ യുകെയിലും അവസരം

പിതൃതര്‍പ്പണത്തിനായി യുകെയിലും അവസരമൊരുങ്ങുന്നു. ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ദിവസമായ ഈമാസം 24ന് യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ (YMHS) നേതൃത്വത്തില്‍ ''ബലിതര്‍പ്പണം'' യോവിലിലെ ''സട്ടണ്‍ ബിങ്ങാം തടാക''തീരത്തുവെച്ച് നടത്തപെടുന്നു. ഗോപീകൃഷ്ണന്‍ ഉണ്ണിത്താനാണ് ബലിതര്‍പ്പണത്തിന് കാര്‍മികത്വം വഹിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്ട്രേഷനുള്ള അവസാന തീയതി ഈമാസം 20. ഇതിനു വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിയിരിക്കുന്നത് എന്ന് പ്രസിഡന്റ് സൂരജ് സുകുമാരനും സെക്രട്ടറി റിജേഷ് രാജും ട്രഷറര്‍ ശ്രീലത മനോജും അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ദേശങ്ങള്‍ക്കും ബന്ധപ്പെടുക Rijesh Raj-07961 572816 Sooraj Sukumaran-07774 306778 Shyam Sasikumar-07586

Full Story
  14-07-2025
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് രാമായണ മാസാചരണം സംഘടിപ്പിക്കുന്നു
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. ഈമാസം 26ന് ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്. അന്നേ ദിവസം രാമായണ പാരായണം, രാമനാമ സംഗീര്‍ത്തനം, ബാലരാമായണം (സീതാകല്യാണം) എല്‍എച്ച്എ കുട്ടികളുടെ ടീം അവതരിപ്പിക്കുന്ന നൃത്തം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ സായം സന്ധ്യയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

സുബാഷ് ശാര്‍ക്കര - 07519135993

ജയകുമാര്‍
Full Story
  14-07-2025
കെന്റ് അയ്യപ്പ ടെമ്പിളില്‍ കര്‍ക്കിടക വാവ് ബലി ജൂലൈ 24ന്

കെന്റ് അയ്യപ്പ ടെമ്പിളില്‍ കര്‍ക്കിടക വാവ് ബലി ( പിതൃ തര്‍പ്പണം) കെന്റ് അയ്യപ്പ ടെമ്പിളിലും വളരെ വിപുലമായ രീതിയില്‍ നടത്തപ്പെടുന്നു. 2025 July 24 ആം തീയതി വ്യാഴാഴ്ച പകല്‍ 11.30 am മുതല്‍ 3 pm വരെ കെന്റിലെ റോചെസ്റ്ററില്‍ ഉള്ള കെന്റ് അയ്യപ്പ ടെമ്പിളിന് സമീപമുള്ള റിവര്‍ മെഡ് വേയില്‍ വച്ചാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തപ്പെടുന്നത്. ബലി തര്‍പ്പണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു സംഘടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 07838170203, 07985245890.

Full Story
  09-07-2025
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ നസ്രാണി കുടുംബങ്ങള്‍ സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടി.

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ നസ്രാണി കുടുംബങ്ങള്‍ ഒരുമിച്ചുകൂടി ഭക്ത്യാദരപൂര്‍വ്വം പ്രാര്‍ത്ഥനയോടെ ഇടവമധ്യസ്ഥയായ നിത്യസഹായ മാതാവിന്റെയും, ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാസ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടി.ജൂണ്‍ 29 ന് മിഷന്‍ വികാരി Rev. ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ കൊടിയേറ്റതോടുകൂടി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എല്ലാ ദിവസവും യാമ പ്രാര്‍ത്ഥനയും കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു. തിരുനാള്‍ ദിവസമായ ജൂലൈ 6 ഞായറാഴ്ച രാവിലെ 9:30ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.10 മണിക്ക് ഗായകനും,

Full Story
  27-06-2025
ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷനില്‍ തിരുന്നാള്‍ ആഘോഷം
ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷനില്‍ വി തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ഞായറാഴ്്ച്ച നടക്കും. 29 ന് ഉച്ചക്ക് 1.30 മുതല്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തിലാണ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ നടക്കുക.


ഉച്ചക്ക് 1.30 കൊടിയേറ്റും തുടര്‍ന്ന് റവ ഫാ ജോസഫ് കളത്തില്‍ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. പിന്നീട് പ്രദക്ഷിണം, ചെണ്ടമേളം, ലദിഞ്ഞ്, കഴുന്ന് എടുക്കല്‍, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. കുട്ടികളെ അടിമ വക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.
Full Story
  25-06-2025
ഡോ.യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് കേംബ്രിഡ്ജില്‍ സ്വീകരണം നല്‍കി
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര സുറിയാനി കത്തോലിക്കാ മിഷന്റെ നേതൃത്വത്തില്‍ കേംബ്രിഡ്ജില്‍ സ്വീകരണം നല്‍കി.

കേംബ്രിഡ്ജിലെ സൌസ്റ്റണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായെ ഇടവകാംഗം ജോമോന്‍ ജോയ് പൊന്നാടയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.കുര്യാക്കോസ് തിരുവാലില്‍ കത്തിച്ച മെഴുകുതിരി നല്‍കി മെത്രാപ്പോലീത്തായെ ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് മെത്രാപ്പൊലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ.കുര്യാക്കോസ് തിരുവാലില്‍, ഫാ. ജോണ്‍സണ്‍ പേഴുംകൂട്ടത്തില്‍ എന്നിവര്‍
Full Story
  25-06-2025
എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഈ മാസം 28 ന് ശനിയാഴ്ച ലെസ്റ്ററിലെ മഹര്‍ സെന്ററില്‍ നടക്കുവനിരിക്കുന്ന യൂറോപ്പില്‍ ആകമാനം ഉള്ള സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ മഹാ കൂട്ടായ്മയ്ക്കുള്ള പ്രധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വേറിട്ട്, യൂറോപ്പിലുള്ള എല്ലാ ക്നാനായ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും, വൈദികരുടെയും, യൂറോപ്യന്‍ ക്നാനായ കമ്മിറ്റി അംഗങ്ങളുടെയും പരിപൂര്‍ണ്ണ പങ്കാളിത്തത്തിലാണ് ഈ വര്‍ഷത്തെ ക്നാനായ യൂറോപ്യന്‍ സംഗമം സഫലമാകാന്‍ പോകുന്നത്.

കുടിയേറ്റ പാരമ്പര്യം എന്നും നെഞ്ചേറ്റുന്ന യൂറോപ്പ്യന്‍ ക്നാനായ ജനതയുടെ ഒരുമയുടെയും, തനിമയില്‍ ഇഴ ചേര്‍ന്ന സ്നേഹബന്ധങ്ങളുടെയും ഊഷ്മളത ഊട്ടിയുറപ്പിക്കു വാനുമായി നടത്തപ്പെടുന്ന ഈ മഹാ സംഗമത്തിന് അനുഗ്രഹ ആശംസകള്‍ ഏകുവാനും, മുന്‍നിരയില്‍ നിന്ന് നേതൃത്വം
Full Story
[1][2][3][4][5]
 
-->




 
Close Window