Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
മതം
  01-10-2025
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി ഭക്തിസാന്ദ്രമായ മകരവിളക്ക് മഹോത്സവം നടത്തുന്നു

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) ഭക്തിസാന്ദ്രമായ മകരവിളക്ക് മഹോത്സവത്തിന് ഇനി ആഴ്ചകള്‍ മാത്രം. 2026 ജനുവരി 10 ന് നടക്കുന്ന മണികണ്ഠസ്വാമിയുടെ മഹോത്സവദിനം കുറിച്ചുവെക്കാം. കൊടിയേറ്റത്തിനായി കാത്തിരിക്കാം, ഒരുക്കങ്ങള്‍ തുടങ്ങാം. എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു തീയതി: 2026 ജനുവരി 10, ശനിയാഴ്ച വേദി: Jain Community Centre, Manchester

Full Story
  23-09-2025
സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷനില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍
സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷന്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി . 28ാം തീയതി വരെയാണ് തിരുനാള്‍ നടത്തപ്പെടുക.

ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്സ് പള്ളിയില്‍ വച്ച് മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വ്വഹിച്ചതോടെ ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും (കഴുന്നും) യൂണിറ്റ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതായിരിക്കും.
Full Story
  17-09-2025
വിശ്വാസദീപ്തമായ ജീവിതം: മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാര്‍ ജേക്കബ് തൂങ്കുഴിക്ക് പ്രാര്‍ഥനകളോടെ വിട
തൃശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി (95) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50-നാണ് വിടവാങ്ങിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശ്ശേരി രൂപത ബിഷപ്പ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച മാര്‍ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
1930 ഡിസംബര്‍ 13-ന് പാലാ രൂപതയിലെ വിളക്കുമഠം ഇടവകയിലാണ് മാര്‍ ജേക്കബ് തൂങ്കുഴി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ താമരശ്ശേരി രൂപതയിലെ തിരുവമ്പാടി ഇടവകയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണ്. ആലുവ സെന്റ്
Full Story
  17-09-2025
ന്യൂ കാസില്‍ ഹിന്ദു സമാജം ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വിപുലമായി ആഘോഷിച്ചു
ന്യൂ കാസില്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തന്നെ അതിവിപുലമായി ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ന്യൂകാസിലെ ക്രാംലിങ്ടണില്‍ സേജ്ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11 മണിക്ക് പരിപാടികള്‍ ആരംഭിച്ചു. നന്ദകുമാര്‍ പതാക ഉയര്‍ത്തുകയും, തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള മാതാപിതാക്കളായ രാമചന്ദ്രകുറുപ്പ്, രാജലക്ഷ്മി, രാമകൃഷ്ണന്‍, ജലജ എന്നിവരോടൊപ്പം നന്ദകുമാര്‍, സോമന്‍ നാരായണന്‍, ശ്രീകൃഷ്ണ വേഷത്തില്‍ പകര്‍ന്നാട്ടം നടത്തിയ ഗൗരിനാഥ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ജന്മാഷ്ടമി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ട്, ഉണ്ണിക്കണ്ണന്മാരുടെയും കുഞ്ഞ് രാധമാരുടെയും
Full Story
  17-09-2025
മാതാ അമൃതാനന്ദമയി യുകെയിലേക്ക് വരുന്നു; നവംബര്‍ 20, 21, 22 തീയതികളില്‍ സറേയില്‍
മാതാ അമൃതാനന്ദമയി യുകെയിലേക്ക് വരുന്നു. നവംബര്‍ 20, 21, 22 തീയതികളില്‍ സറേയിലെ സാന്‍ഡൗണ്‍ പാര്‍ക്കിലാണ് പരിപാടി നടക്കുക. ഇതിലേക്ക് വോളണ്ടിയേഴ്സിനെ ക്ഷണിക്കുകയാണ് സംഘാടകര്‍. ഭക്ഷണം പാകം ചെയ്യുന്നതിനായി പച്ചക്കറികള്‍ തയ്യാറാക്കുന്നതും പാത്രങ്ങള്‍ കഴുകുന്നതിനും അസിസ്റ്റുമാരായുമൊക്കെയാണ് വോളണ്ടിയേഴ്സിനെ ക്ഷണിക്കുന്നത്.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

Michelle : 07777 499 061, catering4amma@gmail.com
Full Story
  10-09-2025
ന്യൂ കാസില്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബര്‍ മാസം പതിനാലാം തീയതി രാവിലെ 10 മണി മുതല്‍ ന്യൂ കാസില്‍ സെജ് ഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ അതിവിപുലമായ പരിപാടികളോടുകൂടിയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണിക്കണ്ണന്‍ മാരും കുഞ്ഞു രാധമാരും അണിഞ്ഞൊരുങ്ങി അന്നേദിവസം എത്തിച്ചേരുന്നതിന് വേണ്ടിയുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. താലപ്പൊലി, പഞ്ചവാദ്യം സോപാനസംഗീതം, നാമജപം, ആരതി, ഉറിയടി, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിങ്ങനെ അതി വിപുലമായ രീതിയിലാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (uk) ത്തിന്റെ കൂടി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ എല്ലാ കുടുംബാംഗങ്ങളും കുട്ടികളുമായി

Full Story
  02-09-2025
കെന്റ് ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ തിരുവോണം നാളില്‍ ഒറ്റയപ്പം നിവേദ്യം
കെന്റ് ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ ഈമാസം അഞ്ചിന് ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ രാവിലെ എട്ടു മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമര്‍പ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം നടക്കും. ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകര്‍മികത്വത്തിലാണ് ചടങ്ങ് നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക

07838170203, 07973151975, 07985245890
Full Story
  29-08-2025
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. നാളെ (ശനിയാഴ്ച) വൈകുന്നേരം 6 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തുന്നത്. അന്നേ ദിവസം നാമസംഗീസങ്കീര്‍ത്തനം (LHA), പ്രഭാഷണം, കുചേല കൃഷ്ണ സംഗമം (ഫ്യൂഷന്‍ ഡ്രാമ - LHA CHILDREN'S )രക്ഷബന്ധന്‍, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സുരേഷ് ബാബു - 07828137478 ഗണേഷ് ശിവന്‍ - 07405513236 സുബാഷ് ശാര്‍ക്കര - 07519135993 ജയകുമാര്‍ ഉണ്ണിത്താന്‍ - 07515918523

Full Story
[1][2][3][4][5]
 
-->




 
Close Window