നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം യുകെയുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജനുവരി മാസം പത്താം തീയതി ശനിയാഴ്ച രണ്ടു മണിമുതല്‍ മണ്ഡല- മകരവിളക്ക് പൂജ അതിവിപുലമായി സംഘടിപ്പിച്ചി രിക്കുന്നു.ധറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൃത്യം രണ്ടുമണിക്ക് തന്നെ കൊടിയേറ്റം നടത്തുകയും തുടര്‍ന്ന് അയ്യപ്പ വിഗ്രഹവും വഹിച്ചുകൊണ്ട്, താലപ്പൊലി, മുത്തുക്കുട, വാദ്യമേളങ്ങള്‍, ശരണഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള പ്രദക്ഷണത്തെ തുടര്‍ന്ന്, ഭജന, ദീപാരാധന, പടിപൂജ, ആരതി, പ്രസാദമൂട്ടല്‍, ഭക്ഷണം എന്നിങ്ങനെയാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. മാവേലിക്കര, കണ്ടിയൂര്‍ നീലമന ഇല്ലം രാഹുല്‍ ശങ്കരന്‍ നമ്പൂതിരി യുടെ മുഖ്യ കാര്‍മികത്വത്തില്‍ ആണ് പൂജാദികര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ശംഖ് നാദം മുഴക്കുന്നതിനുള്ള പരിശീലനം കൂടി ഈ വേദിയില്‍ വച്ച് നല്‍കപ്പെടുന്നു.ശരണഘോഷങ്ങളില്‍ മുഖരിതമായി, തികച്ചും ഭക്ത്യാചാരപൂര്‍വ്വം നടത്തുന്ന ഈ മണ്ഡല മകരവിളക്ക് പൂജയില്‍, എല്ലാ ഭക്തജനങ്ങളും കൃത്യസമയത്ത് തന്നെ പങ്കെടുത്ത് പരിപാടി നല്ല നിലയില്‍ വിജയിപ്പിക്കുവാന്‍ സഹകരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം:- Brandon community hall DH7 8PS Durham. Contact:- T. അനില്‍ കുമാര്‍#07828218916 വിനോദ് G നായര്‍ #07950963472 സുഭാഷ് J നായര്‍ #07881097307 ശ്രീജിത്ത് കുറുപ്പ് #07916751283 നിഷാദ് പുളിങ്കാലായി ല്‍തങ്കപ്പന്‍ #07496305780