Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
വിട്ടുമാറാത്ത മൂക്കടപ്പും മുഖത്ത് വേദനയും, ആശുപത്രിയില്‍ എത്തിയപ്പോള്‍ ഞെട്ടി

തായ്‌ലാന്‍ഡില്‍ യുവതിയുടെ മൂക്കില്‍ നൂറുകണക്കിന് വിരകളെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി 59 -കാരി മൂക്കടപ്പും മുഖത്ത് വേദനയും കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. പൊടി കാരണമായിരിക്കാം എന്ന് കരുതി ഇവര്‍ ചികിത്സ തേടാനൊന്നും പോയില്ല. എന്നാല്‍, പിന്നീട് അവര്‍ക്ക് മൂക്കില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. അതിനൊപ്പം ഡസന്‍ കണക്കിന് ചെറിയ വിരകളും പുറത്ത് വന്നു. അവര്‍ ഉടന്‍ തന്നെ വടക്കന്‍ തായ്ലന്‍ഡിലെ ചിയാങ് മായ് പ്രവിശ്യയിലെ നാക്കോണ്‍പിംഗ് ഹോസ്പിറ്റലില്‍ പോവുകയായിരുന്നു. അവിടെവച്ച് എക്‌സ്‌റേ എടുത്തു. എക്‌സ്‌റേയിലാണ് മൂക്കില്‍ വിരകളെ കണ്ടെത്തിയത്. വിരകളെ കണ്ടതോടെ വിശദമായ എന്‍ഡോസ്‌കോപ്പി എടുത്തു. പിന്നാലെ നൂറുകണക്കിന് വിരകളാണ് അവളുടെ മൂക്കിനകത്തുള്ളത് എന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. ശേഷം വിരകളെ മൂക്കില്‍ നിന്നും എടുത്തുകളഞ്ഞു. ഇതോടെ വേദനയൊക്കെ മാറി സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടുകയും ചെയ്തു.

വിരകളെ എടുത്ത് മാറ്റിയില്ലായിരുന്നുവെങ്കില്‍ അത് കൂടുതല്‍ അവയവങ്ങളിലേക്ക് പടരുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോ എന്തിന് മരണത്തിലേക്കോ വരെ എത്തിച്ചേര്‍ന്നാക്കാമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചിയാങ് മായ് പോലുള്ള തായ്‌ലന്‍ഡിന്റെ വടക്കന്‍ പ്രദേശങ്ങളിലെ ആളുകള്‍ക്ക് അലര്‍ജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2022 -ല്‍ ഇതുപോലെ ചെവിവേദന അനുഭവപ്പെട്ട ഒരാളെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ചെവിക്കകത്ത് മാംസം ഭക്ഷിക്കുന്ന ഒരുതരം പുഴുക്കളെ കണ്ടെത്തിയിരുന്നു. ചൊറിച്ചിലും രക്തസ്രാവവും വേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ അന്ന് ഡോക്ടറെ സമീപിച്ചിരുന്നത്. പിന്നീട് നടന്ന വിശദമായ പരിശോധനയില്‍ പുഴുക്കളെ കണ്ടെത്തുകയായിരുന്നു. പിന്നീട്, അവയെ എല്ലാം നീക്കം ചെയ്തു.

 
Other News in this category

  • 49 കാരനായ കാമുകന്‍ രാജ്യാന്തര ജ്വല്ലറി കള്ളന്‍; പക്ഷേ, കാമുകി അറിഞ്ഞത് അറസ്റ്റ് നടന്നപ്പോള്‍
  • 80 ലക്ഷം രൂപ, പെട്ടി നിറയെ നോട്ടുകള്‍, കാമുകന്റെ സമ്മാനവുമായി ബാങ്കിലെത്തിയ യുവതിക്ക് പറ്റിയത്
  • യാചകനെന്ന് തെറ്റിദ്ധരിച്ച് കോടീശ്വരന് ഭിക്ഷ നല്‍കി ഒമ്പതുകാരന്‍
  • എന്തൊരു ബുദ്ധി, ഇങ്ങനെയും വസ്ത്രം ഇസ്തിരിയിടാം
  • വിട്ടുമാറാത്ത മൂക്കടപ്പും മുഖത്ത് വേദനയും, ആശുപത്രിയില്‍ എത്തിയപ്പോള്‍ ഞെട്ടി




  •  
    Close Window