Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൂവാറ്റുപുഴയില്‍ നാട്ടുകാരുടെ മര്‍ദനത്തിന് ഇരയായ ബംഗാള്‍ സ്വദേശിയായ 25 വയസ്സുകാരന്‍ മരിച്ചു
Text By: Team ukmalayalampathram
മൂവാറ്റുപുഴയില്‍ അന്യസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റു മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ പത്തുപേര്‍ കസ്റ്റഡിയിലായി. പത്തുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലയ്ക്കും നെഞ്ചിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. പെണ്‍സുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം.
ദേഹത്ത് രക്തകറയുമായി വന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ട് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസിനെ വിളിക്കാനായി തുടങ്ങിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടിച്ചുനിര്‍ത്തി കെട്ടിയിടുകയായിരുന്നു വെന്നും എന്നാല്‍ പിന്നീട് ഇയാള്‍ മര്‍ദ്ദത്തിനിരയായെന്നും പറയപ്പെടുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്യസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ത
ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ മരിച്ച അശോക് ദാസ് മര്‍ദ്ദനത്തിന് ഇരയായോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. സംഭവത്തില്‍ പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരുകായായിരുന്നു മരിച്ച അശോക് ദാസ്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയനുശേഷമേ മരണകാരണം വ്യക്തമാകുയെന്ന് പോലീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window