Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡെറം ഇന്ത്യന്‍ കൂട്ടായ്മ വിമന്‍സ് ഫോറം രൂപീകരിച്ചു ഉദ്ഘാടനം ചെയ്തു.
Text By: Team ukmalayalampathram

ഡെറം സെന്റ് എയ്ഡന്‍സ് ഹാളില്‍ പ്രഥമ സമ്മേളനം നടത്തി. വിമന്‍സ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം, വിനോദിന്റെ നാട്ടില്‍ നിന്നും എത്തിയ മാതാവ് കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കമല ഉണ്ണികൃഷ്ണന്‍, ജെയ്സണിന്റെ നാട്ടില്‍ നിന്നും എത്തിയ മാതാവ് കോട്ടയം കാഞ്ഞിരത്താനത്ത് പാളി തോട്ടത്തില്‍ അന്നാമ്മ ജോണ്‍ (പെണ്ണമ്മ) യും ചേര്‍ന്ന് നിര്‍വഹിച്ചു. കൂട്ടായ്മയിലെ വനിതകളുടേതായ കലാ -സാഹിത്യ -കായിക കഴിവുകളെ കണ്ടെത്തുവാനും വേണ്ട പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം വര്‍ക്ക് പ്ലെയ്സിലും മറ്റും ഉണ്ടാകുന്ന പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഒരു പരിഹാരം കാണുവാനും ആശ്വാസം കണ്ടെത്തുവാനും വേണ്ടിയുള്ള ഒരു വേദി എന്ന നിലയില്‍ ആണ് വനിതകള്‍ക്ക് മാത്രം ആയി ഈ ഫോറം രൂപീകരിച്ചിട്ടുള്ളത്. ഡെറം കൗണ്ടിയില്‍ ഉള്ള എല്ലാ ഇന്ത്യന്‍ വനിതകള്‍ക്കുമായി രൂപീകരിച്ചിരിക്കുന്ന ഈ ഫോറത്തിന്റെ പ്രവര്‍ത്തങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മീന സജി അറിയിച്ചു. ചടങ്ങിന് സുനിത ഗുപ്ത സ്വാഗതം രേഖപ്പെടുത്തി. ഷൈനി ഷാജു, അര്‍ഷാ അനില്‍, മായ ചാന്ദിനി, ജന്‍സി ബൈജു, ജീന്‍ വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി. തുടന്നു നിരവധി കായിക വിനോദങ്ങള്‍, കലാ പരിപാടികള്‍, ഡിജെ, ഭക്ഷണം എന്നിവയോടുകൂടി സമ്മേളനം സമാപിച്ചു.

 
Other News in this category

 
 




 
Close Window