Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂര്‍ പൂരത്തിന്റെ തിരക്കിനിടെ വിദേശ സ്ത്രീകള്‍ക്കു നേരേ ലൈംഗിക അതിക്രമം: വിഡിയോ പുറത്തുവിട്ടത് വ്‌ലോഗര്‍മാര്‍
Text By: Team ukmalayalampathram
തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണവുമായി വ്ളോഗര്‍മാര്‍ രംഗത്ത്. വിദേശ വ്ളോഗര്‍മാരായ യുവാവും യുവതിയുമാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. തൃശൂര്‍പൂരത്തിന്റെ ഏറ്റവും മോശം നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്ളോഗ് ചെയ്യുകയായിരുന്ന യുവതിയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ഇയാള്‍ തന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്ന് യുവാവ് ആരോപിച്ചു. കുടമാറ്റം കഴിഞ്ഞതിന് ശേഷമായിരുന്നു നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലക്കാട് സ്വദേശിയാണ് വിദേശികളോട് മോശമായി പെരുമാറിയതെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വ്ളോര്‍ഗര്‍മാര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. വ്‌ളോഗര്‍മാര്‍ വീഡിയോ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു.
 
Other News in this category

 
 




 
Close Window