Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മലയാളികളുടെ ഹൃദയത്തിലേക്ക് ഭക്തിസംഗീതം പ്രവഹിപ്പിച്ച സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു: യാത്രയാകുന്നത് ചെമ്പൈയുടെ ശിഷ്യന്‍
Text By: Team ukmalayalampathram
മുതിര്‍ന്ന സംഗീതജ്ഞന്‍ കെ.ജി. ജയന്‍ (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടന്‍ മനോജ് കെ. ജയന്‍ മകനാണ്. ഭക്തിഗാനങ്ങള്‍ക്കും വയലിന്‍ വായനയിലും പ്രാവീണ്യമുള്ള കര്‍ണാടക സംഗീതജ്ഞനായിരുന്നു.

ആയിരത്തിലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. കേരള സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (1991) ഹരിവരാസനം അവാര്‍ഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ല്‍ പത്മശ്രീ ലഭിച്ചു.

1934 നവംബര്‍ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്നം കെ.ജി. ജയനും സഹോദരന്‍ വിജയനും ദക്ഷിണേന്ത്യയില്‍ അവരുടെ ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍, സ്റ്റേജ് ഷോകള്‍ എന്നിവയിലൂടെ പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യര്‍, ആലത്തൂര്‍ ബ്രദേഴ്സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കര്‍ണാടക ഗായകരുടെ കീഴില്‍ സംഗീത പരിശീലനം നേടിയിട്ടുണ്ട്.

ജയവിജയന്‍ എന്നറിയപ്പെട്ടിരുന്ന ഇവര്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലുള്ള പരിശീലനകാലത്ത് പാട്ടുകള്‍ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയിരുന്നു. വിജയന്‍ 1986-ല്‍ അന്തരിച്ചു. 'നക്ഷത്രദീപങ്ങള്‍', 'മാണിക്യവീണ', 'ശ്രീകോവില്‍ നടതുറന്നു', 'മാളികപ്പുറത്തമ്മ' തുടങ്ങിയവ അവരുടെ രചനകളില്‍ ചിലതാണ്.
 
Other News in this category

 
 




 
Close Window