Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
യാചകനെന്ന് തെറ്റിദ്ധരിച്ച് കോടീശ്വരന് ഭിക്ഷ നല്‍കി ഒമ്പതുകാരന്‍

ഇന്ത്യയിലാണ് കോടീശ്വരനായ ഭിക്ഷക്കാരനുള്ളതെന്ന് അടുത്ത കാലത്ത് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതേസമയം യുഎസില്‍ നിന്നുള്ള ഒരു വാര്‍ത്ത കോടീശ്വരനായ വ്യവസായി കണ്ട ഒരു ഒമ്പത് വയസുകാരന്‍, അദ്ദേഹം ഭിക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഒരു ഡോളര്‍ ഭിക്ഷ നല്‍കി എന്നതായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ഈ വാര്‍ത്ത വൈറലായി. സ്‌കൂളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതിന് പിന്നാലെ ഒമ്പത് വയസുള്ള കെല്‍വിന്‍ എല്ലിസ് ജൂനിയറിന് അച്ഛനമ്മമാര്‍ പോക്കറ്റ് മണി നല്‍കിയിരുന്നു. ഈ പോക്കറ്റ് മണിയില്‍ നിന്നും ഒരു ഡോളറാണ് കുട്ടി കോടീശ്വരനായ വ്യവസായിക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ പ്രവര്‍ത്തി കോടീശ്വരന്റെ മനോഭാവത്തെ അടിമുടി മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോടീശ്വരനായ യുഎസ് ബിസിനസുകാരനായ മാറ്റ് ബുസ്‌ബൈസിനെയാണ് കുട്ടി യാചകനെന്ന് തെറ്റിദ്ധരിച്ചത്. അമേരിക്കയിലെ ലൂസിയാനയില്‍ താമസക്കാരനാണ് മാറ്റ് ബുസ്‌ബൈസ്. ഒരു മാസം മുമ്പ് അദ്ദേഹത്തിന്റെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഫയര്‍ അലാറം മുഴങ്ങി. അപകട സയറണ്‍ കേട്ടതോടെ എല്ലാവരും അപ്പോള്‍ തന്നെ ഫ്‌ലാറ്റിന് പുറത്തിറങ്ങി. ഈ സമയം ഉറക്കത്തിലായിരുന്ന മാറ്റും അപകട സൂചന കിട്ടിയതോടെ കിടക്കയില്‍ നിന്നും എഴുന്നേറ്റപടി പുറത്തേക്ക് ഓടി. പിന്നീടാണ് അതൊരു മോക്ക് ഡ്രില്ലാണെന്ന് ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് മനസിലായത്. പുറത്തിറങ്ങിയ സ്ഥിതിക്ക് ഒരു കാപ്പി കുടിച്ച് അകത്തേക്ക് കയറാമെന്ന് കരുതിയ മാറ്റ്, രാത്രി ധരിച്ച വസ്ത്രത്തില്‍ തന്നെ കോഫി ഷോപ്പിലേക്ക് കയറി.

ഈസമയത്താണ് താന്‍ അന്നേ ദിവസം പ്രാര്‍ത്ഥിച്ചിട്ടില്ലെന്ന് മാറ്റിന് ഓര്‍മ്മവന്നത്. ഇതേ തുടര്‍ന്ന് കോഫി ഷോപ്പിന് അടുത്തുള്ള പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് മാറ്റ് പോവുകയും അവിടെ അല്പനേരം കണ്ണടച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ ഒരു കുട്ടി മാറ്റിന് അടുത്തെത്തുകയും ഒരു ഡോളര്‍ നല്‍കുകയുമായിരുന്നു. അപ്പോള്‍ തന്നെ മാറ്റ്, കുട്ടിയോട് തനിക്കെന്തിനാണ് പണം നല്‍കിയതെന്ന് ചോദിച്ചു. മാറ്റിന്റെ ചോദ്യം കേട്ട കെല്‍വിന്‍ പറഞ്ഞത്, 'നിങ്ങള്‍ ഒരു പക്ഷേ വീടില്ലാത്തവായിരിക്കാം. അതിനാല്‍ ഈ ഒരു ഡോളര്‍ നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. ഭവനരഹിതരെ സഹായിക്കാന്‍ എനിക്ക് എപ്പോഴും ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോഴാണ് അതിന് ഒരു അവസരം ലഭിച്ചത്. സ്‌കൂളില്‍ നല്ല മാര്‍ക്ക് വാങ്ങിയതിന് എനിക്ക് ലഭിച്ച പണമാണിത്.' എന്നായിരുന്നു.

കുട്ടിയുടെ വാക്കുകള്‍ കേട്ട തന്റെ കണ്ണുകള്‍ നിര്‍ത്താതെ നിറഞ്ഞൊഴുകിയെന്ന് മാറ്റ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഉടനെ കുട്ടിയെ കെട്ടിപ്പിടിച്ച് അവന്റെ ദയയ്ക്ക് പ്രതിഫലം നല്‍കാന്‍ താന്‍ തീരുമാനിച്ചതായും പിന്നീട് താന്‍ കുട്ടിക്ക് ഒരു സൈക്കിള്‍ വാങ്ങി നല്‍കിയെന്നും മാറ്റ് പറയുന്നു. അപ്പോള്‍ എന്തും വാങ്ങി നല്‍കാമെന്ന് പറഞ്ഞെങ്കിലും കുട്ടി അതെല്ലാം നിരസിച്ചെന്നും പിന്നീട് കെല്‍വിന്റെ മാതാപിതാക്കളെ വീട്ടിലേക്ക് ക്ഷണിച്ചാണ് സമ്മാനം നല്‍കിയതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. ഒപ്പം കുട്ടിക്ക് ജീവിതത്തില്‍ എന്ത് ആവശ്യമുണ്ടെങ്കിലും എല്ലാം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും സ്‌പോര്‍ട്‌സ് സ്റ്റോര്‍ ഉടമയായ മാറ്റ് ബുസ്‌ബൈസ് എഴുതി. താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മനുഷ്യത്വത്തില്‍ വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ കെല്‍വിന്‍ തന്റെ ധാരണകളെ അടിമുടി മാറ്റിമറിച്ചെന്നും മാറ്റ് പങ്കുവച്ചു.

 
Other News in this category

  • 49 കാരനായ കാമുകന്‍ രാജ്യാന്തര ജ്വല്ലറി കള്ളന്‍; പക്ഷേ, കാമുകി അറിഞ്ഞത് അറസ്റ്റ് നടന്നപ്പോള്‍
  • 80 ലക്ഷം രൂപ, പെട്ടി നിറയെ നോട്ടുകള്‍, കാമുകന്റെ സമ്മാനവുമായി ബാങ്കിലെത്തിയ യുവതിക്ക് പറ്റിയത്
  • യാചകനെന്ന് തെറ്റിദ്ധരിച്ച് കോടീശ്വരന് ഭിക്ഷ നല്‍കി ഒമ്പതുകാരന്‍
  • എന്തൊരു ബുദ്ധി, ഇങ്ങനെയും വസ്ത്രം ഇസ്തിരിയിടാം
  • വിട്ടുമാറാത്ത മൂക്കടപ്പും മുഖത്ത് വേദനയും, ആശുപത്രിയില്‍ എത്തിയപ്പോള്‍ ഞെട്ടി




  •  
    Close Window