Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാക്കി: സ്വത്തുക്കള്‍ മൊത്തം പണയപ്പെടുത്തേണ്ടി വന്നു - കങ്കണ
Text by TEAM UKMALAYALAM PATHRAM
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'എമര്‍ജന്‍സി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും നടി തന്നെയാണ്. ഏറെ പ്രതിസന്ധികളാണ് സിനിമ ആരംഭിച്ചതു മുതല്‍ നേരിടേണ്ടി വന്നതെന്നാണ് താരം പറയുന്നത്. സ്വത്തുക്കളെല്ലാം പണയപ്പെടുത്തേണ്ടി വന്നു. ആദ്യ ഷെഡ്യൂളിന്റെ സമയത്ത് ഡെങ്കു ബാധിതയായി. ഒരു വ്യക്തി എന്ന നിലയില്‍ താന്‍ കഠിനമായി പരീക്ഷിക്കപ്പെട്ടു. - കങ്കണ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം താരം അറിയിച്ചത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും കുറിപ്പില്‍ കങ്കണ വ്യക്തമാക്കി.

എമര്‍ജന്‍സി പൂര്‍ത്തിയാകാതിരിക്കാന്‍ തന്റെ ശത്രുക്കള്‍ ഏറെ ശ്രമിച്ചുവെന്നും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സിനിമ യാഥാര്‍ത്ഥ്യമായെന്നുമാണ് താരം വ്യക്തമാക്കിയത്. കൂടാതെ ഈ സിനിമയ്ക്കു വേണ്ടി തന്റെ എല്ലാ സ്വത്തുക്കളും പണയം വെക്കേണ്ടി വന്നുവെന്നും നടി പറയുന്നു.
 
Other News in this category

 
 




 
Close Window