Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറത്തിന് 50 കോടി കളക്ഷന്‍
Text by TEAM UKMALAYALAM PATHRAM
മലയാളത്തിന്റെ സ്വന്തം മാളികപ്പുറത്തിന് ഏഴാംകടലിനക്കരെയും പെരുമ. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടി. നാലാം വാരവും സിനിമ അധിക ഷോയുമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ നെടുംതൂണ്‍. രണ്ടും മൂന്നും ആഴ്ച മിഡില്‍ ഈസ്റ്റിലും മറ്റു വിദേശരാജ്യങ്ങളിലും അധികം സ്‌ക്രീനുകള്‍ നേടി. യു.കെ., യു.എസ്., സിങ്കപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രത്തിന് ഗംഭീര ബുക്കിംഗ് ആണ്.

അവധിയില്ലാത്ത ദിനങ്ങളിലും ബംഗളുരു, മുംബൈ, ഡല്‍ഹി അഹ്‌മദാബാദ് എന്നിവിടങ്ങളില്‍ ചിത്രം മികച്ച റിപ്പോര്‍ട്ടുമായി പ്രദര്‍ശനത്തിലുണ്ട്. കേരളത്തില്‍ മറ്റു റിലീസ് ചിത്രങ്ങളെക്കാളും 'മാളികപ്പുറം' ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുകയാണ്. നാലാം വാരം സിനിമ 233ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിലുണ്ട്.

ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍.
 
Other News in this category

 
 




 
Close Window