Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
തമിഴ് നടന്‍ വിജയുടെ വാര്‍ഷിക വരുമാനം 150 കോടി രൂപ രേഖ പ്രകാരം ആകെ സ്വത്ത് 445 കോടി
Text by TEAM UKMALAYALAM PATHRAM
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണേ്രത നടന്‍ വിജയ്. ഒരു ചിത്രത്തിന് നൂറ് കോടിക്ക് മുകളിലാണ് താരത്തിന്റെ പ്രതിഫലമെന്നു പറയപ്പെടുന്നു. 445 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു വര്‍ഷം വിജയ് സമ്പാദിക്കുന്നത് 120 കോടിക്കും 150 കോടിക്കും ഇടയിലാണെന്നൊക്കെ തമിഴ് മാധ്യമങ്ങള്‍ പൊലിപ്പിച്ച് എഴുതുന്നുണ്ട്. തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ബീസ്റ്റ് എന്ന ചിത്രത്തിന് വിജയ് വാങ്ങിയത് നൂറ് കോടിയാണ്. വാരിസിന് താരത്തിന്റെ പ്രതിഫലം 150 കോടിയായി ഉയര്‍ന്നു- ഇതൊക്കെയാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇതരഭാഷാ നടനാണ് വിജയ്. തമിഴ്‌നാടിന് പുറത്തു മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും താരത്തിന് നിരവധി ആരാധകരുണ്ട്.

നായക നടനായി സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ വിജയ് തമിഴ് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. നിര്‍മാതാവ് എസ് ചന്ദ്രശേഖറിന്റെ മകനായ വിജയ് ഏഴോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. രജനീകാന്തിനൊപ്പവും ബാലതാരമായി അഭിനയിച്ച നടനാണ് വിജയ്.

പതിനെട്ടാം വയസ്സിലാണ് വിജയ് ആദ്യമായി ഒരു ചിത്രത്തില്‍ ലീഡ് റോളില്‍ അഭിനയിക്കുന്നത്. നാളെയാ തീര്‍പ്പ് ആണ് വിജയ് ആദ്യമായി നായകനായി അഭിനയിച്ച ചിത്രം.
 
Other News in this category

 
 




 
Close Window