Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
ഇടവേള ബാബുവിനെ ഇന്‍സ്റ്റഗ്രാമില്‍ തെറി വിളിച്ച രണ്ടു പേര്‍ അറസ്റ്റില്‍
Text by TEAM UKMALAYALAM PATHRAM
നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരേ ഇന്‍സ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം വഴി നടന്‍ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.

കൊച്ചി സിറ്റി സൈബര്‍ സെല്‍ പൊലീസാണ് നടപടിയെടുത്തത്. ഇവരുടെ കൈയില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരേ നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിലാണ് യുവാക്കള്‍ ഇന്‍സ്റ്റഗ്രാം വഴി അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.
 
Other News in this category

 
 




 
Close Window