Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
വേദിയില്‍ എത്തിയ അപര്‍ണയെ തോളത്തു കയ്യിട്ട് ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ച നിയമ വിദ്യാര്‍ഥിയെ ലോ കോളേജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു
Text by TEAM UKMALAYALAM PATHRAM
നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തെക്കാണ് സസ്‌പെന്‍ഷന്‍. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി.

കോളജ് യൂണിയന്‍ ഉത്ഘാടനവേദിയില്‍ നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് എറണാകുളം ഗവ. ലോ കോളജ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്.


സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയന്‍ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്ന് കോളേജ് യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window