Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
വാര്‍ത്തകള്‍
  14-09-2022
സ്‌കൂളില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് ഒന്നും കിട്ടിയില്ല, ഒടുവില്‍ കഞ്ഞിയുണ്ടാക്കി കഴിച്ചു

കണ്ണൂര്‍: മോഷ്ടിക്കാനായി സ്‌കൂളില്‍ കയറിയ കള്ളന് ഒന്നും തന്നെ കിട്ടിയില്ല. ഒടുവില്‍ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ചശേഷം കള്ളന്‍ സ്ഥലം വിട്ടു. കണ്ണൂര്‍ ജില്ലയിലെ താണക്കടുത്ത മുഴത്തടം ഗവ. യു പി സ്‌കൂളിലാണ് സംഭവം.സ്‌കൂളിനടുത്തു തന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാ?ഗം, ഹെഡ്മാസ്റ്ററുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെ നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. കഴിഞ്ഞദിവസം സമീപത്തെ പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും കവര്‍ച്ച നടന്നു.ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തളാപ്പിലെ ചൈതന്യ ക്ലിനിക്കില്‍ കഴിഞ്ഞദിവസം നടന്ന മോഷണത്തില്‍, മോഷ്ടാവിന്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

Full Story
  13-09-2022
ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേയുള്ള നടപടി തിരുത്തി തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരുത്തുന്നു. ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോര്‍പ്പറേഷന്‍ പിന്‍വലിക്കും. സംഭവത്തില്‍ ഏഴു സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും നാലു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.''അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അല്ലാതെ പണിഷ്മെന്റല്ല. അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ മാറിനില്‍ക്കട്ടെയെന്നാണ് തീരുമാനിച്ചത്.'' ജീവനക്കാരുടെ മറുപടിയില്‍ അവ്യക്തയുണ്ടായിരുന്നതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.ഓണാഘോഷ ദിവസം ജോലി ചെയ്യിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍

Full Story
  13-09-2022
ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സെലക്ഷന്‍ കമ്മിറ്റി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസണിനെ ടീമില്‍ നിന്ന് തഴഞ്ഞതാണ് വലിയ ബഹളങ്ങള്‍ക്ക് തിരികൊളുത്തിയത്. വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ടീം കോമ്പിനേഷനില്‍ ശ്രദ്ധ കൊടുത്തതിനാലാണ് സഞ്ജുവിനെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് സെലക്ഷന്‍ കമ്മിറ്റി അംഗത്തിന്റെ പ്രതികരണം വരുന്നത്.ലോക ക്രിക്കറ്റിലെ പ്രതിഭാധനനായ ബാറ്ററാണ് സഞ്ജു എന്നതില്‍ സംശയമില്ല. എന്നാല്‍ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ കോമ്പിനേഷനുകള്‍ നോക്കണം. ശക്തമായ ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. എന്നാല്‍ ഈ ബാറ്റിങ്ങ് നിരയിലെ അഞ്ച് പേരില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യുന്നവരല്ല, സെലക്ഷന്‍ കമ്മറ്റി അംഗങ്ങളിലൊരാള്‍ ഇന്‍സൈഡ്‌സ്പോര്‍ടിനോട് പറഞ്ഞു.
Full Story

  13-09-2022
കെഎസ്ആര്‍ടിസി ലാഭകരമാക്കാന്‍ കെഎസ്ആര്‍ടിസിയെക്കുറിച്ച് പഠിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭകരമാക്കുന്നത് പഠിക്കാന്‍ ധനവകുപ്പ്. ഇതിനായി ധനവകുപ്പ് ആസൂത്രണ ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം നമശിവായം അധ്യക്ഷനായ സമിതിയെയാണ് പഠനത്തിന് നിയോഗിച്ചിട്ടുള്ളത്.കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എങ്ങനെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമിതി പഠിക്കും. സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, മാനേജ്മെന്റ് രീതി തുടങ്ങിയവയും പഠനവിധേയമാക്കും. റിപ്പോര്‍ട്ട് ഉടന്‍ തന്നെ ധനവകുപ്പിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം.കര്‍ണാടകയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകമായാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്.

രണ്ടു രീതിയില്‍

Full Story
  12-09-2022
പശ്ചിമഘട്ട വിജ്ഞാപനം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷത്തിനുള്ള, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി. കരട് വിജ്ഞാപനം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കര്‍ഷകശബ്ദം' എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.പശ്ചിമ ഘട്ട കരടു വിജ്ഞാപനത്തിനെതിരെ 2020ലാണ് കര്‍ഷകശബ്ദം സുപ്രീം കോടതിയെ സമീപിച്ചത്. പശ്ചിമഘട്ട സംരക്ഷത്തിനായി പുറപ്പെടുവിച്ച കരടുവിജ്ഞാപന പ്രകാരം, കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. വിജ്ഞാപനം ഈ

Full Story
  12-09-2022
സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി, കനത്ത ചൂടില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

കോട്ടയം: കടുത്ത ചൂടിനെ തുടര്‍ന്ന് ഖത്തറില്‍ മലയാളിയായ നാല് വയസുകാരി മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് ദാരുണമായി മരിച്ചത്. പിറന്നാള്‍ ദിനത്തില്‍ സ്‌കൂള്‍ ബസിനുള്ളില്‍ കുട്ടി ഉറങ്ങിപ്പോയിരുന്നു. ദോഹ അല്‍വക്രയിലെ ദ് സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി വണ്‍ വിദ്യാര്‍ത്ഥിനിയാണ് മിന്‍സ.രാവിലെ സ്‌കൂള്‍ ബസില്‍ പോയ കുട്ടി ബസിനുള്ളില്‍ സീറ്റില്‍ ഉറങ്ങിപ്പോയതിനാല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയും ചെയ്തു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.

ഉച്ചയ്ക്കു

Full Story
  12-09-2022
സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കൊക്കയില്‍ വീണു, ഒരാള്‍ മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേര്യമംഗലം ചാക്കോച്ചി വളവില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍- എറണാകുളം ബസാണ് തല കീഴായി മറിഞ്ഞത്. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്.മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

എറണാകുളത്തു നിന്ന് മൂന്നാറിലേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ്

Full Story
  11-09-2022
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍

 തിരുവനന്തപുരം: എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം. രാവിലെ പാറശാലയില്‍ നിന്നാണ് കേരള യാത്ര ആരംഭിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും.രാവിലെ പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാല്‍, വൈകീട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പ്രവര്‍ത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാവും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും കെപിസിസി

Full Story
[221][222][223][224][225]
 
-->




 
Close Window